Image

യുക്‌മ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജന്‍ കലാമേള 15ന്‌: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

സാബു ചുണ്ടക്കാട്ടില്‍ Published on 08 October, 2011
യുക്‌മ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജന്‍ കലാമേള 15ന്‌: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാഞ്ചസ്‌റ്റര്‍: യുക്‌മ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജന്‍ കലാമേള 15 ശനിയാഴ്‌ച മാഞ്ചസ്‌റ്ററില്‍ നടക്കും. വിഥിന്‍ഷോ സെന്റ്‌ ആന്റണീസ്‌ സ്‌കൂള്‍ ഹാളില്‍ രാവിലെ ഒന്‍പത്‌ മുതല്‍ കലാമേളയ്‌ക്ക്‌ തുടക്കമാവും. ഒരാഴ്‌ച ശേഷിക്കേ മേളയുടെ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. നോര്‍ത്ത്‌ വെസ്‌റ്റിലെ ഏതാനും അസോസിയേഷനുകള്‍ അടുത്തിടെ യുക്‌മയില്‍ ചേര്‍ന്നിരുന്നു. പുതിയ അസോസിയേ ഷനുകളുടെ രംഗപ്രവേശം കലാമേളയ്‌ക്ക്‌ വീറും വാശിയും പകര്‍ന്നിരിക്കുകയാണ്‌.

യുക്‌മ നാഷനല്‍ വൈസ്‌ പ്രസിഡന്റ്‌ വിജി കെ.പി. കലാമേള ഉദ്‌ഘാടനം ചെയ്യും. നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജന്‍ പ്രസിഡന്റ്‌ സന്തോഷ്‌ സ്‌കറിയ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ യുക്‌മ ജോയിന്റ്‌ സെക്രട്ടറി അലക്‌സ്‌ വര്‍ഗീസ്‌, ജോണി കണിവേലില്‍, ബെന്നി ജോണ്‍, ടിജോ, രാജേഷ്‌ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും.

സബ്‌ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍ പ്രതിഭകള്‍ മാറ്റുരയ്‌ക്കും. വിജയികള്‍ക്ക്‌ ഷ്രൂഷ്‌ബെറി രൂപതാ ചാപ്ലെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര സമ്മാനങ്ങള്‍ വിതരണം ചെയ്യും. മാഞ്ചസ്‌റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനാണ്‌ കലാമേളയ്‌ക്ക്‌ ആതിഥ്യം അരുളുന്നത്‌. അന്നേ ദിവസം മിതമായ നിരക്കിലുള്ള ഫുഡ്‌ സ്‌റ്റാളുകള്‍ വേദിക്കു സമീപം പ്രവര്‍ത്തിക്കുന്നതാണ്‌. കലാമേളയില്‍ പങ്കെടുക്കുവാന്‍ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജനിലെ മുഴുവന്‍ കുടുംബങ്ങളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.
യുക്‌മ നോര്‍ത്ത്‌ വെസ്‌റ്റ്‌ റീജന്‍ കലാമേള 15ന്‌: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക