Image

ഫ്രാങ്ക്‌ഫര്‍ട്ടില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഞായറാഴ്‌ച

Published on 08 October, 2011
ഫ്രാങ്ക്‌ഫര്‍ട്ടില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഞായറാഴ്‌ച
ഫ്രാങ്ക്‌ഫര്‍ട്ട്‌: ഫ്രാങ്ക്‌ഫര്‍ട്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ പ്രഥമവിശുദ്ധയായ സി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിയ്‌ക്കുന്നു.

ഒക്‌ടോബര്‍ 9 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ നാലുമണിക്ക്‌ ഫ്രാങ്ക്‌ഫര്‍ട്ട്‌ റ്യോഡല്‍ഹൈമിലെ വിശുദ്ധ അന്തോണിയൂസിന്‍െറ ദേവാലയത്തിലാണ്‌ തിരുനാള്‍ കര്‍മ്മങ്ങള്‍ നടക്കുന്നത്‌.

ആഘോഷമായ ദിവ്യബലിയില്‍ ഫാ.ഷാജി മംഗലത്തില്‍ മുഖ്യകാര്‍മ്മികനായിരിയ്‌ക്കും.ഡോ.തോമസ്‌ മാര്‍ യൗസേബിയൂസ്‌ (Bishop of the Exarchate in USA and Apostolic Visitor to Europe and Canada(Syro-Malankara) തിരുനാള്‍ സന്ദേശം നല്‍കും.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്‌ഥം അപേക്‌ഷിക്കുന്നതിനും അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനുമായി ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ഫാ.ദേവദാസ്‌ പോള്‍: 06961000917/015774381889

സ്ഥലം: St. Antonius Kirche, R?heim Alexanderstrasse 25, 60489 Frankfurt
ഫ്രാങ്ക്‌ഫര്‍ട്ടില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഞായറാഴ്‌ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക