Image

ഗ്രീന്‍ ആപ്പിള്‍: കനിഹ കാര്‍ ഷോറൂം ജീവനക്കാരി

Published on 16 August, 2013
ഗ്രീന്‍ ആപ്പിള്‍: കനിഹ കാര്‍ ഷോറൂം ജീവനക്കാരി
കെ.പി. സുനില്‍ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഗ്രീന്‍ ആപ്പിള്‍ എന്ന ചിത്രത്തില്‍ കനിഹ കാര്‍ ഷോറൂം ജീവനക്കാരിയാകുന്നു.

ഐ.ടി. എന്‍ജിനീയറായ ലിയോ ജോണും നഗരത്തിലെ ഒരു വലിയ കാര്‍ ഷോറൂമിലെ ജോലിക്കാരിയായ അഭിരാമിയും പ്രേമിച്ചു വിവാഹം കഴിച്ചവരാണ്‌. ഒരു ഉള്‍നാടന്‍ ബ്രാഹ്‌മണ കുടുംബത്തിലെ സുന്ദരിക്കുട്ടിയായ അഭിരാമി തന്റെ ബ്രാഹ്‌മണകുടുംബത്തില്‍നിന്ന്‌ ക്രിസ്‌ത്യാനിയായ ചീരങ്കണ്‌ടത്തില്‍ തര്യന്റെ മകന്‍ ലിയോ ജോണിനെ ഇഷ്‌ടപ്പെട്ട്‌ അയാളോടൊപ്പം ജീവിതം തുടങ്ങുകയായിരുന്നു. അതുകൊണ്‌ടുതന്നെ അവരിരുവരും മതിവരാതെ സ്‌നേഹം പകര്‍ന്നു. ആരെയും വിസ്‌മയിപ്പിക്കുന്ന സ്‌നേഹമാണ്‌ ഇരുവര്‍ക്കും. മകള്‍ പിങ്കിക്ക്‌ അഞ്ചുവയസു കഴിഞ്ഞു. പക്ഷേ, ലിയോയുടെയും അഭിരാമിയുടെയും സ്‌നേഹത്തിന്‌ അനുദിനം തിളക്കം ഏറിയതേയുള്ളു.

ഇവരുടെ മതിവരാത്ത പ്രണയാഘോഷങ്ങള്‍ക്കിടയിലേക്ക്‌ അസൂയാലുവായ അയാള്‍ വന്നു. തുടര്‍ന്ന്‌ ഉണ്ടാകുന്ന സംഭ്രമജനകമായ കഥകളാണ്‌ ഗ്രീന്‍ ആപ്പിളില്‍ ഇതള്‍വിരിയുന്നത്‌. എം. ശ്രീനാഥ്‌, മോത്തി ജേക്കബ്‌ കോടിയാട്ട്‌ എന്നിവരാണ്‌ നിര്‍മാതാക്കള്‍.

ടിനി ടോമാണ്‌ ലിയോ ജോണ്‍ എന്ന നായകനാകുന്നത്‌. അഭിനയത്തിന്റെ ഒരു മാസ്‌മരികലോകംതന്നെ സൃഷ്‌ടിക്കുന്ന അഭിരാമിയായി കനിഹയും. പിന്നെ മാധവദാസായി പ്രതാപ്‌ പോത്തനും.

ഡോ. അല്‍ അമീന്‍, അറ്റ്‌ലസ്‌ രാമചന്ദ്രന്‍, പ്രവീണ, ദേവി അജിത്‌, ചിന്മയ, ബേബി ശര്‍മ്മ എന്നിവരും കഥാപാത്രങ്ങളാകുന്നു.

പ്രകാശ്‌ മാരാരുടെ ഗാനങ്ങള്‍ക്ക്‌ ഔസേപ്പച്ചന്‍ സംഗീതം പകര്‍ന്നു. നൃത്തം- രേഖ, വസ്‌ത്രാലങ്കാരം- സുരേഷ്‌ ഫിറ്റ്‌വെല്‍, കല- രാജേഷ്‌ കല്‌പത്തൂര്‌, മേക്കപ്‌- പാണ്‌ഡ്യന്‍, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്‌ടര്‍- വിനോദ്‌ കൈതാരം, സ്റ്റില്‍സ്‌-വിദ്യാസാഗര്‍, പ്രൊഡ. കണ്‍ട്രോളര്‍- ഷാജി പട്ടിക്കര. - ദേവസിക്കുട്ടി.
ഗ്രീന്‍ ആപ്പിള്‍: കനിഹ കാര്‍ ഷോറൂം ജീവനക്കാരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക