Image

അമ്മയാവുകയെന്ന ഫീല്‍ മനോഹരം: സനുഷ

Published on 17 August, 2013
അമ്മയാവുകയെന്ന ഫീല്‍ മനോഹരം: സനുഷ
അമ്മയാവുകയെന്ന ഫീല്‍ മനോഹരമാണെന്ന്‌ ബാലതാരമായി സിനിമയിലെത്തിയ സനുഷ പറഞ്ഞു. ഗര്‍ഭിണിയാവുകയെന്നത്‌ തീര്‍ത്തും വ്യത്യസ്‌തമായ അനുഭവമാണ്‌. സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ ഗര്‍ഭിണിയെ അവതരിപ്പിക്കുകയും പ്രസവരംഗത്ത്‌ അഭിനയിക്കുകയും ചെയ്‌ത സനുഷയുടെ അഭിപ്രായമാണിത്‌. ചിത്രത്തില്‍ പ്ലസ്‌ ടുവില്‍ പഠിയ്‌ക്കുന്ന കാലത്ത്‌ ഗര്‍ഭിണിയാകുന്ന ഒരു കഥാപാത്രത്തെയാണ്‌ സനുഷ അവതരിപ്പിക്കുന്നത്‌. ഈ അനുഭവം വളരെ വ്യത്യസ്‌തമായിരുന്നുവെന്നാണ്‌ സനുഷ പറയുന്നത്‌. ഗര്‍ഭിണിയാവുകയെന്നത്‌ തീര്‍ത്തും വ്യത്യസ്‌തം: സനുഷ സനുഷ ഗര്‍ഭിണിയായുള്ള അഭിനയം ഞാന്‍ നന്നായി ആസ്വദിച്ചു. എനിയ്‌ക്ക്‌ ആ വേഷം ചെയ്യുന്നതില്‍ വിഷമമില്ലായിരുന്നു. ഈ റോള്‍ ചെയ്‌തതോടെ എനിയ്‌ക്ക്‌ എല്ലാ അമ്മമാരോടുമുള്ള ബഹുമാനവും സ്‌നേഹവും വര്‍ധിച്ചു. വളരെ വിഷമം പിടിച്ചതും അതേസമയം മനോഹരവുമായി ഒരു കാലം തന്നെയാണത്‌. അമ്മയാവുകയെന്ന ഫീലും മനോഹരമാണ്‌സനുഷ പറയുന്നു.

അനീഷ്‌ അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സക്കറിയയെന്ന ഗൈനക്കോളജിസ്റ്റിന്റെ അടുത്ത്‌ ചികിത്സയ്‌ക്കെത്തുന്ന നാല്‌ ഗര്‍ഭിണികളുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും കഥയാണ്‌ പറയുന്നത്‌. സനുഷയ്‌ക്ക്‌ പുറമേ റിമ കല്ലിങ്കല്‍, ആശ ശരത്ത്‌, സാന്ദ്ര തോമസ്‌, ലക്ഷ്‌മി എന്നിവരാണ്‌ മറ്റ്‌ ഗര്‍ഭിണികളുടെ വേഷം ചെയ്യുന്നത്‌. ആശ ശരത്താണ്‌ ലാല്‍ അവതരിപ്പിക്കുന്ന സക്കറിയയുടെ ഭാര്യയായി അഭിനയിക്കുന്നത്‌.
അമ്മയാവുകയെന്ന ഫീല്‍ മനോഹരം: സനുഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക