Image

ധനുഷ്‌ ബോളിവുഡും കീഴടക്കുന്നു

Published on 18 August, 2013
ധനുഷ്‌ ബോളിവുഡും കീഴടക്കുന്നു
തമിഴ്‌ യുവ സൂപ്പര്‍ താരം ധനുഷ്‌ ബോളിവുഡ്‌ സിനിമാരംഗവും കീഴടക്കുന്നു.

രാഞ്‌ജന എന്ന ഒറ്റ ചിത്രത്തിലൂടെ തമിഴ്‌ നടന്‍ ധനുഷ്‌ ബോളിവുഡിലെ പ്രശസ്‌ത നടന്മാരെയെല്ലാം പിന്തള്ളി. സംവിധായകരായ ഇംതിയാസ്‌ അലിയും രകേഷ്‌ ഓം പ്രകാശുമാണ്‌ ധനുഷിന്റെ അഭിനയത്തിലാകൃഷ്ടരായി അവരുടെ അടുത്ത ചിത്രം ധനുഷിനെ വച്ച്‌ എടുക്കാന്‍ ഒരുങ്ങുന്നത്‌.

ധനുഷിന്റെ ആദ്യ ബോളിവുഡ്‌ ചിത്രം രാഞ്‌ജനയും തിമിഴ്‌ ചിത്രം മരിയന്റേയും വിജയമാണ്‌ ധനുഷിന്‌ പുതിയ പാത വെട്ടിത്തുറന്നത്‌. നമുക്കൊരു നല്ല നടനെയാണ്‌ രാഞ്‌ജനയിലൂടെ ലഭിച്ചതെന്നും ഈ നടനെ വച്ച്‌ ഒരു സിനിമ ചെയ്യണമെന്നുമാണ്‌ മരിയാനിലെ ധനുഷിന്റെ പ്രകടനം കണ്ട്‌ ഇംതിയാസിന്റെ അഭിപ്രായം 100 കോടി ക്ലബ്ബില്‍ ഇതിനകം തന്നെ രാഞ്‌ജന ഇടംപിടിച്ചിട്ടുണ്ട്‌.

ആദ്യ ചിത്രത്തിലൂടെ തന്നെ ധനുഷിനെ ബോളിവുഡ്‌ ആരാധകര്‍ക്ക്‌ നന്നായി ഇഷ്ടപ്പെട്ടു. ഇനി തമിഴകത്തെ വിട്ട്‌ ധനുഷ്‌ ബോളിവുഡിലേക്ക്‌ ചേക്കേറുമോ എന്നാണ്‌ തമിഴ്‌ ആരാധകരുടെ പേടി. ഏതായാലും രണ്ടും വിടാതെ ഒരുമിച്ചു കൊണ്ടു പോകാന്‍ കഴിയാന്‍ ധനുഷിന്റെ ആരാധകരും പ്രാര്‍ത്ഥിക്കുന്നുണ്ട്‌.
ധനുഷ്‌ ബോളിവുഡും കീഴടക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക