Image

കമല്‍ ചിത്രം `നടനില്‍' സജിത പ്രധാന വേഷത്തില്‍

Published on 18 August, 2013
കമല്‍ ചിത്രം `നടനില്‍' സജിത പ്രധാന വേഷത്തില്‍
സംസ്ഥാന സര്‍ക്കാരന്റെ നല്ല നടിക്കുള്ള അവാര്‍ഡ്‌ നേടിയ സജിത മഠത്തില്‍ കമല്‍ സംവിധാനം ചെയ്യുന്ന `നടന്‍' എന്ന ചിത്രത്തില്‍ മുഖ്യവേഷത്തിലെത്തുന്നു.

പ്രഫഷണല്‍ നാടകങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ കഥപറയുന്ന ചിത്രത്തില്‍ ജയറാമാണ്‌ നായകന്‍. രമ്യാ നമ്പീശനും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പ്രക്ഷോഭകാരിയായ ഒരു യുവാവിന്റെ നാടക ട്രൂപ്പില്‍ രമ്യ അവതരിപ്പിക്കുന്ന നാടക നടി അഭിനയിക്കാനെത്തുന്നു. പിന്നീട്‌ ട്രൂപ്പ്‌ ഉടമയും രമ്യ അവതരിപ്പിക്കുന്ന നടിയുമായി പ്രണയത്തിലാകുന്നു. അവരുടെ പ്രണയത്തിലുണ്ടാന്ന വഴിത്തിരി വിലൂടെ പുരോഗമിക്കുന്ന സംഭവവികാസങ്ങളിലുടെയാണ്‌ ചിത്രത്തിന്റെ കഥ വികസിക്കുന്നത്‌. നാടക കലാകാരനായ ഓച്ചിറ വേലുക്കുട്ടിയുടെ കാലഘട്ടം മുതലുളള നാടക കലാകാന്മാരുടെ ജീവിതമാണ്‌ നടന്‍ പറയുന്നത്‌. കെപിഎസി ലളിത, ജോയ്‌ മാത്യു, പി ബാലചന്ദ്രന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. എസ്‌. സുരേഷ്‌ ബാബുവാണ്‌ തിരക്കഥ.
കമല്‍ ചിത്രം `നടനില്‍' സജിത പ്രധാന വേഷത്തില്‍കമല്‍ ചിത്രം `നടനില്‍' സജിത പ്രധാന വേഷത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക