Image

ശങ്കര്‍ ചിത്രം `ഐ' 17 ഭാഷകളില്‍

Published on 19 August, 2013
ശങ്കര്‍ ചിത്രം `ഐ' 17 ഭാഷകളില്‍
തമിഴ്‌ സൂപ്പര്‍ സംവിധായനകന്‍ ശങ്കര്‍ 17 ഭാഷകളില്‍ ഒരുക്കുന്ന ചിത്രമാണ്‌ `ഐ'. വിക്രം തികച്ചും വ്യത്യസ്‌തമായി എത്തുന്ന ചിത്രത്തില്‍ ആമി ജാക്‌സാണ്‌ നായിക. മലയാളത്തിന്റെ ആക്ഷന്‍ ഹോറോ സുരേഷ്‌ ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട. ഒമ്പതു ഭാഷകളില്‍ റിലീസ്‌ ചെയ്‌ത ശങ്കറിന്റെ യന്തിരനിലെ മലയാളി സാന്നിധ്യം കലാഭവന്‍ മണിയായിരുന്നു. പതിനേഴ്‌ ഭാഷകള്‍ പറയുന്ന 'ഐ' ഓസ്‌കാര്‍ രവിചന്ദ്രന്‍ നിര്‍മ്മിക്കുന്ന ഈ ബിഗ്‌ ബജറ്റ്‌ ചിത്രത്തിനു വേണ്ടി സഹകരിക്കുന്നത്‌ ഇന്ത്യന്‍ സിനിമയിലെയും ഹോളിവുഡിലെയും പ്രമുഖരായ സാങ്കേതിക പ്രവര്‍ത്തകരാണ്‌. എആര്‍ റഹ്മാന്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്‌ പിസി ശ്രീരാമാണ്‌. ഹോളിവുഡ്‌ ചിത്രമായ മെന്‍ ഇന്‍ ബ്ലാക്കിന്റെ കോസ്റ്റിയൂം ഡിസൈനര്‍ മേരി വോട്ടാണ്‌ 'ഐ'യുടെ വസ്‌ത്രാലങ്കാരം. അനില്‍ അരശിനൊപ്പം ചൈനക്കാരനായ പീറ്റര്‍ മിങാണ്‌ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്‌. ഹാരിപോട്ടറിന്റെ വിഷ്വല്‍ ഇഫക്ട്‌ ഒരുക്കിയ ആസ്‌ട്രേലിയന്‍ കമ്പനി ചിത്രത്തിന്റെ നിര്‍മ്മാണ ജോലികളിലും സഹകരിക്കുന്നു.

ശങ്കറിന്റെരജനീകന്ത്‌ ചിത്രമായ `യന്തിരന്‍' ഒമ്പതു ഭാഷകളില്‍ പുറത്തിറക്കിയിരുന്നു.
ശങ്കര്‍ ചിത്രം `ഐ' 17 ഭാഷകളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക