Image

ഇല്ലിനോയി മ്യൂസിക്‌ ഒളിമ്പ്യാഡില്‍ ഹന്നാ ചേലക്കലിന്‌ ഒന്നാംസ്ഥാനം

ജോയിച്ചന്‍ പുതുക്കുളം Published on 30 May, 2011
ഇല്ലിനോയി മ്യൂസിക്‌ ഒളിമ്പ്യാഡില്‍ ഹന്നാ ചേലക്കലിന്‌ ഒന്നാംസ്ഥാനം
ഇല്ലിനോയി: ഇല്ലിനോയി സംസ്ഥാനത്തെ കുട്ടികള്‍ക്കായി ഇല്ലിനോയി മ്യൂസിക്‌ അസോസിയേഷന്‍ നടത്തിയ അമ്പത്തിയൊന്നാമത്‌ മ്യൂസിക്‌ ഒളിമ്പ്യാഡില്‍ പിയാനോയില്‍ ഹന്നാ ചേലക്കലിന്‌ ഒന്നാംസ്ഥാനം ലഭിച്ചു. മത്സരത്തിന്റെ വിവിധ മേഖലകളില്‍ സുപ്പീരിയര്‍ ഗ്രേഡ്‌ ലഭിച്ച ഈ കൊച്ചുമിടുക്കി ആഡിസണിലുള്ള സെന്റ്‌ ഫിലിപ്പ്‌ സ്‌കൂളിലെ ഒന്നാംക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌.

ഷിക്കാഗോയിലുള്ള ചേലക്കല്‍ സക്കറിയ ഏബ്രഹാമിന്റേയും, ആന്‍സിയുടേയും മൂത്ത പുത്രിയാണ്‌ ഹാന്നാ. ഹാന്നായുടെ ഈ നേട്ടത്തില്‍ കെ.സി.എസ്‌ പ്രസിഡന്റ്‌ സിറിയക്‌ കൂവക്കാട്ടില്‍ അനുമോദനം രേഖപ്പെടുത്തി. റോയി ചേലമലയില്‍ അറിയിച്ചതാണിത്‌.
ഇല്ലിനോയി മ്യൂസിക്‌ ഒളിമ്പ്യാഡില്‍ ഹന്നാ ചേലക്കലിന്‌ ഒന്നാംസ്ഥാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക