സിനിമയയെക്കാള്‍ കൂടുതല്‍ നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് നടി റോമ
തിരക്കുകളുടെ ലോകത്ത്. അഭിനയത്തേക്കാള്‍ ഇഷ്ടമായ നൃത്തതിന് വേണ്ടി സമയം
മാറ്റിവച്ചിരിക്കുകയാണ് താരം. ഒട്ടേറെ ഡാന്‍സ് ഷോകള്‍ക്ക് ക്ഷണം
ലഭിയ്ക്കുന്നുണ്ട്. അടുത്ത കുറച്ച് ആഴ്ചകളിലായി ഏഴോളം പരിപാടികളുണ്ട്.
നൃത്തത്തിന്റെ തിരക്കുകളില്‍ റോമ റോമ വിദേശരാജ്യങ്ങളിലാണ് റോമ ഏറെയും
ഡാന്‍സ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. ഇനി നടക്കാനിരിക്കുന്ന പരിപാടികളില്‍
ചിലത് മിഡില്‍ ഈസ്റ്റിലും, ഓസ്ത്രേലിയയിലും, അമേരിക്കയിലും മറ്റുമാണ്. മലയാളി
അസോസിയേഷനുകള്‍ നടത്തുന്ന ഈദ്, ഓണം ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് അടുത്ത കുറച്ച്
ആഴ്ചകളില്‍ റോമയ്ക്ക് പരിപാടികളുള്ളത്. എവിടെപ്പോയും പരിപാടി അവതരിപ്പിക്കാന്‍
താന്‍ തയ്യാറാണെന്നും നൃത്തത്തിന് വേണ്ടി എന്ത് ബുദ്ധിമുട്ടുകള്‍ സഹിക്കാനും
താന്‍ തയ്യാറാണെന്നും റോമ പറയുന്നു.
എന്നാല്‍ ഒരു ഉടന്‍ ചിത്രത്തില്‍
അഭിനയിക്കുമെന്ന് നടി പറയുന്നു. ഒക്ടോബറിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിങ്
തുടങ്ങുന്നത്.