ബോളിവുഡ് സൂപ്പര്‍ ചിത്രമായ വെല്ക്കത്തിന് രണ്ടാം ഭാഗം വരുന്നു. തമിഴ് സൂപ്പര്‍
നായിക ശ്രുതി ഹാസന് ചിത്രത്തില്‍ നായികായാവും. ജോണ്‍ എബ്രഹാം നായകനാകുന്ന
ചിത്രത്തില്‍ അമിതാഭ് ബച്ചന്, നാനാ പടേക്കര്‍, അനില്‍ കപൂര്‍ തുടങ്ങിയ വന്‍
താരനിര അഭിനയിക്കുന്നു.
നേരത്തെ അസിനെയാണ് നായികയായി
തീരുമാനിച്ചിരുന്നത്. എന്നാല്‍ അടുത്തിടെ ഇറങ്ങിയ ശ്രുതി ചിത്രങ്ങളുടെ വന്‍
വിജയമാണ് നടിയെ നായികയാക്കാന്‍ തീരുമാനിച്ചത്.
ആദ്യ ഭാഗത്തില്‍ അക്ഷയ്
കുമാറാണ് നായക വേഷം അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍
അഭിനയിക്കുന്നതില്‍ നിന്ന് അക്ഷയ് പിന്മാറുകയായിരുന്നു. 2007ല്‍ ഇറങ്ങിയ
വെല്‍ക്കം എന്ന സിനിമ ബോക്സോഫീസില്‍ 116 കോടിയുടെ കളക്ഷന്‍ നേടിയിരുന്നു.