Image

ബൈക്ക് യാത്രക്കാരന്‍ പോലീസ് മുമ്പാകെ ഹാജരായി

Published on 09 October, 2011
ബൈക്ക് യാത്രക്കാരന്‍ പോലീസ് മുമ്പാകെ ഹാജരായി
വാളകത്ത് അധ്യാപകനെ പരിക്കേറ്റ നിലയില്‍ കണ്ട സംഭവത്തില്‍ ബൈക്ക് യാത്രക്കാരന്‍ പോലീസ് മുമ്പാകെ ഹാജരായി കാര്യങ്ങള്‍ വിശദീകരിച്ചു.

സംഭവദിവസം ബൈക്കിലെത്തുമ്പോള്‍ വഴിയില്‍ ഒരു ചെരുപ്പ് കാണുവാന്‍ ഇടയായി. ഇതിനോട് വളരെ അടുത്ത് വഴിയിരികില്‍ ഒരാള്‍ അവശനിലയില്‍ കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഇക്കാര്യം സമീപത്തെ കച്ചവടക്കാരേയും അറിയിച്ച ശേഷം ഹൈവേ പോലീസിലും വിളിച്ച് വിവരം പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തിന് താന്‍ ദൃക്‌സാക്ഷിയല്ലെന്ന് ഇയാള്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. ബൈക്ക് യാത്രക്കാരന്റെ മൊഴിയോടെ അധ്യാപകന് പരിക്കേറ്റത് വാഹനം ഇടിച്ചാണെന്ന നിഗമനത്തിലാണ് പോലീസ്. ഇനി ഇത് മന:പൂര്‍വമാണോ അതോ അപകടമാണോ എന്നതാണ് കണ്ടെത്താനുള്ളത്.

സംഭവം അപകടമാണെന്ന് വരുത്തിതീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്നും ഇപ്പോഴത്തെ അന്വേഷണസംഘത്തില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നുമാണ് അധ്യാപകന്റെ ഭാര്യ ഗീത ഡീ.ജി.പിയ്ക്ക് പരാതി നല്‍കിയിരുന്നത്.

മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം രാമവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാകനാണ് വാളകം വൃന്ദാവനില്‍ ആര്‍.കൃഷ്ണകുമാര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക