Image

മലയാളം ടെലിവിഷനില്‍ ചിന്താലോകം

Published on 09 October, 2011
മലയാളം ടെലിവിഷനില്‍ ചിന്താലോകം
ആദ്ധ്യാത്മിക സമാമൂഹ്യ സ്വഭാവമുള്ള വിഷയങ്ങളെ വസ്‌തുനിഷ്‌ടവും, സത്യസന്ധമായി വിശകലനം ചെയ്യുന്നതും, മാര്‍ഗ്ഗനിര്‍ദ്ദേശാരൂപേണ തയാറാക്കിയതും, മനോഹരമായ ശൈലിയില്‍ അവതരിപ്പിക്കുന്നതുമായ `ചിന്താലോകം' എന്ന പരമ്പര മലയാളം ടെലിവിഷനില്‍ ആരംഭിച്ചു.

സര്‍വ്വശ്രീ മേലാടത്ത്‌ ഈ വിഷയം കൈകാര്യം ചെയ്യുന്നു. എല്ലാ ദിവസവും മലയാളം ടെലിവിഷനില്‍ വൈകുന്നേരം 5.55-നും, രാത്രി പത്തുമണിക്കും ഇത്‌ സംപ്രേഷണം ചെയ്യുന്നതും, പുനര്‍സംപ്രേഷണം പിറ്റേദിവസം രാവിലെ അതേസമയംതന്നെ കാണാവുന്നതുമാണ്‌. മലയാളം ടെലിവിഷന്റെ ഈ ജ്ഞാന വിജ്ഞാന പരമ്പരയ്‌ക്ക്‌ അഭൂതപൂര്‍വ്വമായ വരവേല്‍പ്പാണ്‌ നോര്‍ത്ത്‌ അമേരിക്കന്‍ മലയാളി പ്രേക്ഷകരില്‍ നിന്ന്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

വിജ്ഞാനത്തിന്റെ നൂതനവഴികള്‍ തുറന്നുകാട്ടുന്ന ഈ പരമ്പരയുടെ സൂത്രധാരന്‍ മേലാടത്ത്‌ ഒരു വാഗ്മിയും, അനുഭവസമ്പത്തിന്റെ ഉടമയുമാണ്‌. മലയാളം ടെലിവിഷന്‍ കാണാനായി മലയാളം ഐ.പി.ടിവിയുടെ വരിക്കാരാകുക. കൂടുതല്‍ വിവരങ്ങള്‍ക്കായി chinthalokam@malayalamtv.tv എന്ന ഇമെയിലില്‍ ബന്ധപ്പെടുക.

എം.ടി.വി സ്റ്റാഫ്‌ റിപ്പോര്‍ട്ടര്‍
മലയാളം ടെലിവിഷനില്‍ ചിന്താലോകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക