Image

മോഹന്‍ലാലിന്റെ കേണല്‍ പദവി തിരിച്ചെടുക്കണമെന്ന്‌ പരാതി

Published on 09 October, 2011
മോഹന്‍ലാലിന്റെ കേണല്‍ പദവി തിരിച്ചെടുക്കണമെന്ന്‌ പരാതി
കൊച്ചി: സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ലഫ്‌റ്റനന്റ്‌ കേണല്‍ പദവി തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്‌ റിട്ട. ബ്രിഗേഡിയര്‍ പ്രതിരോധമന്ത്രാലയത്തിന്‌ പരാതി നല്‍കി. പദവി മോഹന്‍ലാല്‍ ദുരുപയോഗം ചെയ്യുന്നു എന്നു കാണിച്ച്‌ റിട്ട. ബ്രിഗേഡിയര്‍ സി.പി. ജോഷിയാണ്‌ പരാതി നല്‍കിയത്‌.

2010 ഡിസംബര്‍ ഒന്നു മുതല്‍ 2011 ജനുവരി 15 വരെ നീണ്ടുനിന്ന കേരള സര്‍ക്കാരിന്റെ ഗ്രാന്റ്‌ കേരള ഷോപ്പിംങ്‌ ഫെസ്റ്റിവലിന്റെ മോഹന്‍ലാലും അമിതാഭ്‌ ബച്ചനും ചേര്‍ന്നുള്ള പരസ്യത്തില്‍ സൈനികവേഷത്തില്‍ തന്റെ പദവലിക്ക്‌ നിരക്കാത്ത രീതിയില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ്‌ പ്രതിരോധമന്ത്രാലയത്തിന്‌ നല്‍കിയ പരാതിയില്‍ ബ്രിഗേഡിയര്‍ സി.പി. ജോഷി ആരോപിച്ചിരിക്കുന്നത്‌. ഒരു ചാനല്‍ ടിവിയാണ്‌ വാര്‍ത്ത പുറത്തുവിട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക