Image

ലോക്‌പാല്‍ ബില്‍ ചര്‍ച്ചകളുടെ ഓഡിയോ ടേപ്പ്‌ പരസ്യമാക്കും

Published on 09 October, 2011
ലോക്‌പാല്‍ ബില്‍ ചര്‍ച്ചകളുടെ ഓഡിയോ ടേപ്പ്‌ പരസ്യമാക്കും
ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ സമഗ്ര ലോക്‌പാല്‍ ബില്ലിന്‌ രൂപംനല്‍കാനുള്ള ചര്‍ച്ചകളുടെ ഓഡിയോ ടേപ്പ്‌ പരസ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ എസ്‌.സി. അഗര്‍വാള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ്‌ ചര്‍ച്ചകളുടെ ടേപ്പ്‌ പരസ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. സംയുക്‌ത സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ പരസ്യമാക്കാന്‍ ആദ്യം പഴ്‌സനല്‍ ആന്‍ഡ്‌ ട്രെയിനിങ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ വിസമ്മതിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ നിലപാട്‌ മാറ്റിയ പഴ്‌സനല്‍ ആന്‍ഡ്‌ ട്രെയിനിങ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ ഒന്‍പതു സിഡികളുണ്ടെന്നും 450രൂപ കൂടി ഫീസായി അടച്ചാല്‍ ഇവയുടെ പകര്‍പ്പുകള്‍ കൈമാറാമെന്നും അറിയിക്കുകയായിരുന്നു. ഇതോടെ കേന്ദ്രസര്‍ക്കാരും ഹസാരെ സംഘവും നടത്തിയ രഹസ്യ ചര്‍ച്ചകള്‍ ഉടന്‍ പുറംലോകം അറിയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക