Image

വാളകം കേസ്‌: പ്രധാന സാക്ഷി മൊഴി നല്‌കി

Published on 09 October, 2011
വാളകം കേസ്‌: പ്രധാന സാക്ഷി മൊഴി നല്‌കി
കൊട്ടാരക്കര: വാളകത്ത്‌ അധ്യാപകന്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രധാന സാക്ഷി പോലീസില്‍ മൊഴി നല്‌കി. സംഭവ ദിവസം അധ്യാപകന്‌ മര്‍ദ്ദനമേറ്റ സ്ഥലത്തുകൂടി ബൈക്കിലെത്തിയ ഒരാളാണ്‌ മൊഴി നല്‍കിയത്‌.

ഇയാള്‍ ബൈക്കിലെത്തുമ്പോള്‍ വഴിയില്‍ ഒരു ചെരുപ്പ്‌ കാണുവാന്‍ ഇടയായി. ഇതിനോട്‌ വളരെ അടുത്ത്‌ വഴിയിരികില്‍ ഒരാള്‍ അവശനിലയില്‍ കിടക്കുന്നതും ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്‌ ഇക്കാര്യം സമീപത്തെ കച്ചവടക്കാരേയും അറിയിച്ച ശേഷം ഹൈവേ പോലീസിലും വിളിച്ച്‌ വിവരം പറഞ്ഞിരുന്നു. എന്നാല്‍ സംഭവത്തിന്‌ താന്‍ ദൃക്‌സാക്ഷിയല്ലെന്ന്‌ ഇയാള്‍ പോലീസിനോട്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതോടെ സംഭവം അപകടം മൂലമാണെന്നാണ്‌ പോലീസ്‌ കരുതുന്നത്‌. എന്നാല്‍ പരിക്കേറ്റത്‌ മനപ്പൂര്‍വ്വമാണോ എന്ന കാര്യം കൂടുതല്‍ അന്വേഷണത്തില്‍ക്കൂടി മാത്രമേ അറിവാകുകയുള്ളൂ.

ഇതിനിടെ സംഭവത്തെക്കുറിച്ച്‌ വ്യക്തമായ ധാരണ കിട്ടിയതായി അദ്ദേഹം അറിയിച്ചു. ശാസ്‌ത്രീയ പരിശോധനകളിലൂടെ കേസ്‌ തെളിയിക്കുമെന്ന്‌ ഡി.ജി.പി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക