Image

വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം ബഹുജന മുന്നേറ്റമാകുന്നു

Published on 10 October, 2011
വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം ബഹുജന മുന്നേറ്റമാകുന്നു
ന്യൂയോര്‍ക്ക്‌: ഏതാണ്ട്‌ ഒരു മാസത്തോട്‌ അടുക്കുന്ന വാള്‍സ്‌ട്രീറ്റ്‌ പിടിച്ചടക്കല്‍ പ്രക്ഷോഭം ബഹുജന മുന്നേറ്റമായി മാറുന്നു. അമേരിക്കയുടെ വ്യാപാര തലസ്ഥാനമെന്നറിയപ്പെടുന്ന ന്യൂയോര്‍ക്കിലെ വാള്‍ സ്‌ട്രീറ്റ്‌ തെരുവില്‍ തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിന്‌ പ്രക്ഷോഭകര്‍ സമരം വിജയിച്ചേ പിന്‍മാറ്റമുള്ളൂവെന്ന തീരുമാനത്തിലാണ്‌. ഇന്നലെ വാള്‍സ്‌ട്രീറ്റ്‌ പിടിച്ചെടുക്കല്‍ പ്രസ്ഥാനത്തിലെ അംഗങ്ങള്‍ ഇരച്ചു കയറാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന്‌ വാഷിങ്‌ടണിലെ പ്രസിദ്ധമായ ദേശീയ വ്യോമ, ബഹിരാകാശ മ്യൂസിയം ഒരു ദിവസം അടച്ചിട്ടു.ഇരുന്നൂറോളം വരുന്ന പ്രക്ഷോഭകാരികളാണ്‌ സ്‌മിത്‌സോണിയന്‍ മ്യൂസിയത്തിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചത്‌. ഉള്ളില്‍ കടക്കണമെങ്കില്‍ പ്രതിഷേധത്തിന്റെ ചിഹ്നങ്ങളൊന്നും പേറരുതെന്ന മ്യൂസിയം അധികൃതരുടെ നിര്‍ദേശം പാലിക്കാന്‍ ഇവര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന്‌ പ്രക്ഷോഭകാരികള്‍ക്കു നേരേ പോലീസ്‌ കുരുമുളക്‌ സ്‌പ്രേ പ്രയോഗിച്ചു.

ഇതിനിടെ പ്രക്ഷോഭത്തിന്‌ സാമ്പത്തിക നൊബേല്‍ പുരസ്‌കാര ജേതാവായ പോള്‍ ക്രൂഗ്മാന്‍, വിഖ്യാത ചലച്ചിത്രകാരന്‍ മൈക്കിള്‍ മൂര്‍ തുടങ്ങിയവരുടെ പിന്തുണയുണ്ട്‌. പ്രകടനങ്ങളില്‍ യുവാക്കള്‍ക്കൊപ്പം പ്രായമായവരും ആവേശപൂര്‍വം പങ്കെടുത്തു

ഒരു ശതമാനം അതിസമ്പന്നര്‍ക്കായി 99 ശതമാനം വരുന്ന സാധാരണ ജനതയുടെ നികുതിപ്പണം സര്‍ക്കാറും കുത്തകകളും കൊള്ള ചെയ്യുന്നുവെന്ന്‌ പ്രക്ഷോഭകര്‍ പറയുന്നു. കൂടാതെ അമേരിക്കയില്‍ ആറിലൊരാള്‍ ദാരിദ്ര്യരേഖയ്‌ക്കു താഴെയാണെന്നും അതിനാല്‍ സാമ്പത്തിക നയങ്ങള്‍ അടിമുടി മാറ്റണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു.
വാള്‍സ്‌ട്രീറ്റ്‌ പ്രക്ഷോഭം ബഹുജന മുന്നേറ്റമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക