Image

മാര്‍ത്തോമ്മാ യുവജനസഖ്യം ദേശീയ സമ്മേളനം 2012ല്‍ ഫിലഡല്‍ഫിയയില്‍ : ദീപശിഖ ഏറ്റുവാങ്ങി

പി.പി.ചെറിയാന്‍ Published on 10 October, 2011
മാര്‍ത്തോമ്മാ യുവജനസഖ്യം ദേശീയ സമ്മേളനം 2012ല്‍ ഫിലഡല്‍ഫിയയില്‍ : ദീപശിഖ ഏറ്റുവാങ്ങി
ഡാസ് : നോര്‍ത്തമേരിക്ക - യൂറോപ് - കാനഡ മാര്‍ത്തോമ്മാ ഭദ്രാസന യുവജന സഖ്യത്തിന്റെ 2012ല്‍ നടക്കുന്ന പതിനാലാമത് ദേശീയ സമ്മേളനത്തിന് ഫിലഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമ്മാ യുവജനസഖ്യം ആതിഥ്യം വഹിക്കും.

ഒക്‌ടോബര്‍ ഒന്‍പതിന് ഡാ
സില്‍ സമാപിച്ച പതിമൂന്നാമത് ദേശീയ സമ്മേളനത്തില്‍ ഭദ്രാസന യുവജനസഖ്യം സെക്രട്ടറി ജോണ്‍ വര്‍ഗീസ്, ട്രഷററും കണ്‍വീനറുമായ ബാബു സൈമണ്‍ എന്നിവരില്‍ നിന്നും ദീപശിഖ ഫിലഡല്‍ഫിയ അസന്‍ഷന്‍ യുവജനസഖ്യത്തിനുവേണ്ടി വൈസ് പ്രസിഡന്റ് ജോബി, സെക്രട്ടറി ബിനു തോമസ് എന്നിവര്‍ ഏറ്റുവാങ്ങി.

ഭദ്രാസന എപ്പിസ്‌കോപ്പ റവ.ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് 2012ല്‍ നടക്കുന്ന ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ചു.

ഒക്‌ടോബര്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളില്‍ ഡാലസ് സെന്റ് പോള്‍സ് ഇടവകയില്‍ നടന്ന പതിമൂന്നാമത് ദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങിലാണ് ദീപശിഖ കൈമാറിയത്.

മാര്‍ത്തോമ്മാ യുവജനസഖ്യം ദേശീയ സമ്മേളനം 2012ല്‍ ഫിലഡല്‍ഫിയയില്‍ : ദീപശിഖ ഏറ്റുവാങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക