Image

ഫോമാ ഷിക്കാഗോ റീജിയന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 24 August, 2013
ഫോമാ ഷിക്കാഗോ റീജിയന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഷിക്കാഗോ: സ്വതന്ത്ര ഇന്ത്യയുടെ 67-മത്‌ സ്വാതന്ത്ര്യദിനം ഫോമാ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ സ്‌കോക്കിയിലുള്ള മഹാത്മാഗാന്ധി സ്‌ക്വയറില്‍ വെച്ച്‌ ആദരപൂര്‍വ്വം ആചരിച്ചു. റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസി കുരിശിങ്കലിന്റെ ആമുഖ പ്രസംഗത്തോടുകൂടി ആരംഭിച്ച ചടങ്ങില്‍ ഫോമാ റീജിയണല്‍ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും സജീവമായി പങ്കെടുത്തു.

സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗപൂര്‍ണ്ണമായ സമരമുറകളെപ്പറ്റി അനുസ്‌മരിക്കുകയും, മാതൃരാജ്യത്തോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുകയും ചെയ്‌തു.

ഫോമാ നാഷണല്‍ കമ്മറ്റി അംഗം ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, ജോര്‍ജ്‌ മാത്യു, സണ്ണി വള്ളിക്കളം, രഞ്‌ജന്‍ ഏബ്രഹാം, തമ്പി മാത്യു, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഫ്രാന്‍സീസ്‌ ഇല്ലിക്കല്‍, സിനു പാലയ്‌ക്കത്തടം, ജോണ്‍ ഏബ്രഹാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഫോമാ ചിക്കാഗോ റീജിയന്‍ പി.ആര്‍.ഒ സിനു പാലയ്‌ക്കത്തടം അറിയിച്ചതാണിത്‌.
ഫോമാ ഷിക്കാഗോ റീജിയന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക