Image

കൃഷ്ണഗിരി എസ്റ്റേറ്റിലെ ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു

Published on 10 October, 2011
കൃഷ്ണഗിരി എസ്റ്റേറ്റിലെ ഭൂമി ഏറ്റെടുക്കുന്നത് ഹൈക്കോടതി തടഞ്ഞു
കൊച്ചി: വയനാട്ടിലെ കൃഷ്ണഗിരി എസ്‌റ്റേറ്റില്‍ എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതു ഹൈക്കോടതി തടഞ്ഞു.

സിംഗിള്‍ ബെഞ്ച് വിധിക്കെതിരായി എം.വി.ശ്രേയാംസ് കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി.എസ്.ഗോപിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്.

ഭൂമി ഏറ്റെടുക്കാന്‍ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിന് അനുവദിച്ചിരുന്ന മൂന്നു മാസത്തെ സമയം ഈ മാസം ഏഴാം തീയതി അവസാനിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക