Image

ബാലകൃഷ്‌ണ പിള്ളയ്‌ക്ക്‌ എട്ടോളം സങ്കീര്‍ണ രോഗങ്ങളുണ്ടെന്ന്‌ ആഭ്യന്തര മന്ത്രാലയം

Published on 10 October, 2011
ബാലകൃഷ്‌ണ പിള്ളയ്‌ക്ക്‌ എട്ടോളം സങ്കീര്‍ണ രോഗങ്ങളുണ്ടെന്ന്‌ ആഭ്യന്തര മന്ത്രാലയം
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി ആര്‍.ബാലകൃഷ്‌ണ പിള്ളയ്‌ക്ക്‌ എട്ടോളം സങ്കീര്‍ണ രോഗങ്ങളുണ്ടെന്ന്‌ ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രോഗങ്ങള്‍ ജയിലിലെ ഡോക്‌ടര്‍മാരും മെഡിക്കല്‍ ബോര്‍ഡും അറിയിച്ചിട്ടുള്ളതായും മുഖ്യമന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ആഭ്യന്തരവകുപ്പ്‌ സെക്രട്ടറി കെ.ജയകുമാര്‍ പറഞ്ഞു.

ഇപ്പോള്‍ ജയിലില്‍ ബാലകൃഷ്‌ണപിള്ള അനുഭവിച്ചുവരുന്ന സൗകര്യങ്ങള്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരാണ്‌ ഏര്‍പ്പെടുത്തിയത്‌. പരോള്‍ അനുവദിക്കുന്ന കാര്യത്തിലും ഇടതുസര്‍ക്കാര്‍ അനുഭാവ പൂര്‍വമായ സമീപനമാണ്‌ പിള്ളയോട്‌ കാണിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട.്‌ പിള്ള ജയിലില്‍ ഫോണ്‍ വിളിച്ചത്‌ വിവാദമായ സാഹചര്യത്തിലാണ്‌ ജയകുമാര്‍ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക