Image

വെടിവെച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിടണം: പിണറായി

Published on 10 October, 2011
വെടിവെച്ച ഉദ്യോഗസ്ഥനെ പിരിച്ചുവിടണം: പിണറായി
കണ്ണൂര്‍: എസ്‌.എഫ്‌ ഐ മാര്‍ച്ചിന്‌ നേരേ ഇന്ന്‌ വെടിവെയ്‌പ്‌ നടത്തിയ അസിസ്‌റ്റന്റ്‌ കമ്മിഷനര്‍ രാധാകൃഷ്‌ണപ്പിള്ളയെ സര്‍വീസില്‍ നിന്ന്‌ പിരിച്ചുവിടണമെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇയാള്‍ വെടിവച്ചത്‌ ആളെ അപായപ്പെടുത്താനാണ്‌. വിദ്യാര്‍ഥികളെ ഏതു തരത്തിലും നേരിടാന്‍ പൊലീസിനു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതായും പിണറായി കുറ്റപ്പെടുത്തി.

ഇടതുപക്ഷം നടത്തുന്ന സമരത്തെ വെടിവയ്‌പ്പു കൊണ്ടോ ലാത്തിച്ചാര്‍ജ്‌ കൊണ്ടോ ഇല്ലാതാക്കാമെന്നു സര്‍ക്കാര്‍ കരുതുന്നതു വ്യാമോഹമാണ്‌. എസ്‌എഫ്‌ഐ സംസ്‌ഥാന സെക്രട്ടറി ബിജുവിന്റെ തലയ്‌ക്കു നോക്കിയാണു പൊലീസ്‌ അടിച്ചത്‌. ബിജുവിനെ മനസ്സിലാവാതെയല്ല. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ഥി സംഘടനയുടെ സമുന്നതനായ നേതാവിന്റെ തല തല്ലിപ്പൊട്ടിക്കുകയാണു ചെയ്‌തത്‌. ലാത്തിച്ചാര്‍ജിനെ തുടര്‍ന്നു പിരിഞ്ഞു പോവുകയായിരുന്ന കുട്ടികള്‍ക്കു നേരെയാണു വെടിവച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക