Image

പ്രവാസി പ്രീണന സാമ്പത്തിക സമീപനത്തൊടൊപ്പം പ്രവാസി താത്‌പര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‌കണം. തോമസ്‌ ടി ഉമ്മന്‍

തോമസ്‌ ടി ഉമ്മന്‍ (കോര്‍ഡിനേറ്റര്‍ പ്രവാസി ആക്ഷന്‍ കൗണ്‍സില്‍ ) Published on 26 August, 2013
പ്രവാസി പ്രീണന സാമ്പത്തിക സമീപനത്തൊടൊപ്പം പ്രവാസി താത്‌പര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‌കണം. തോമസ്‌ ടി ഉമ്മന്‍
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ പ്രവാസികളെ പ്രീണിപ്പിക്കുന്ന പുത്തന്‍ സാമ്പത്തിക നയങ്ങളുമായി ധനകാര്യ വകുപ്പ്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌ സ്വാഗതാര്‍ഹാമാണ്‌. വലിയ സാമ്പത്തിക ശക്തിയാണെന്നും ആഗോള സാമ്പത്തിക മാന്ദ്യം തെല്ലും ഏശാത്ത തന്ത്രം മെനഞ്ഞെടുത്തു എന്നും അവകാശപ്പെട്ട , പ്ലാനിംഗ്‌ കമ്മീഷന്‍ ചെയര്‍മാനും ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്‌ദ്ധരും ഉപദേഷ്ടാക്കളും പ്രവാസികള്‍ കൂടുതല്‍ മൂലധന നിക്ഷേപത്തിനുവേണ്ടി അടിയന്തിരമായി മുന്നോട്ടു വരണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നത്‌ എന്ത്‌ കൊണ്ടാണെന്നു മനസ്സിലാക്കാവുന്നതെ ഉള്ളൂ. പ്രവാസികളുടെ നിക്ഷേപം കൂടാതെ തന്നെ കാര്യങ്ങള്‍ സുഗമമായി നട ത്തുമെന്ന്‌ കരുതിയ ഈ വിദഗ്‌ദ്ധരുടെ പ്രവചനങ്ങള്‍ക്കെന്തു പറ്റി ?

നീണ്ട വര്‌ഷങ്ങളായി പ്രവാസികളുടെ വിദേശത്ത്‌ നിന്നും ലഭിച്ചു വന്ന നിക്ഷേപങ്ങളിലൂടെ ഇന്ത്യ പിടിച്ചു നിന്നു എന്ന വസ്‌തുത ഈ സാമ്പത്തിക വിദഗ്‌ത്ത്‌ര്‍ സൗകര്യപൂര്‍വ്വം വിസ്‌മരിച്ചു. പ്രവാസികളെ നിരുല്‌സാഹപ്പെടുത്തുന്ന ഒട്ടേറെ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചു . വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള തടസ്സങ്ങള്‍, കാലഹരണപ്പെട്ട ബാങ്കിംഗ്‌ സിസ്റ്റം, ബിസിനെസ്സ്‌ ആവശ്യങ്ങള്‌ക്ക്‌ നാട്ടിലെത്തുന്ന പ്രവാസികള്‍ നേരിടേണ്ടി വരുന്ന ബ്യൂ റോ ക്രസി യുടെ കുരുക്കില്‍ പെടുത്തുന്ന ചുവപ്പുനാട, ഓ സി ഐ വാഗ്‌ധാന ലംഘനം, പാസ്‌പോര്‌ട്ട്‌ സറണ്ടര്‍ സ്‌കാം, , ഡി ടി സി (നികുതി ചട്ടം) നിബന്ധനകള്‍ , തുടങ്ങി പ്രവാസി സമൂഹത്തിന്റെ താല്‌പര്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വിരുദ്ധമായ കാര്യങ്ങള്‍ നിരവധിയാണ്‌. അതിനെതിരെ നല്‌കിയ പരാതികളും നിവേദനങ്ങളും കേള്‍ക്കുവാനോ, അര്‍ഹിക്കുന്ന മറുപടി നല്‌കുവാനോ കൂട്ടാക്കാത്ത പ്രവാസി വിരുദ്ധ സമീപനമാണ്‌ കഴിഞ്ഞ കാലങ്ങളില്‍ അധികാരികള്‍ സ്വീകരിച്ചതു. എന്നിട്ടിപ്പോള്‍ പുതിയ പ്രവാസി പ്രീണന നയങ്ങളുമായി ഈ വിദഗദ്ധര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പുതിയ ഉദാരവല്‍ ക്കരണവും , പ്രവാസി സമൂഹത്തെ ലാക്കാക്കി ഇനിയും ഇറക്കുന്ന ബോണ്ടുകളും എന്‌ ആര്‍ ഐ കളെ ആകര്‌ഷിക്കുവാനാണെ ന്നും; രൂപയുടെ മൂല്യം വീണ്ടെടുത്തു പണപ്പെരുപ്പം നിയന്ത്രിക്കാനാനെന്നും അവര്‍ പ്രഖ്യാപിക്കുന്നു.

ഇതിനു തുടക്കം കുറിച്ചു കൊണ്ട്‌ വിവിധ ബാങ്കുകളുടെ ഉന്നതന്മാരുമായി ചര്‌ച്ചകളും കൂടിയാലോചനകളും ആരംഭിച്ചു കഴിഞ്ഞു, പ്രവാസികളുടെ അഭിപ്രായങ്ങളെയും അവരുടെ നിര്‍ദ്ദേ ശങ്ങളെയും തൃണവല്‍ ക്കരിക്കുന്ന അധികാരികള്‍ തങ്ങളുടെ നിലപാട്‌ തിരുത്തുവാന്‍ തയ്യാറാവണം. പ്രവാസികളുടെ ആവശ്യങ്ങള്‌ക്ക്‌ മുന്‍തൂക്കം നല്‍കുമ്പോള്‍ മാത്രം ആവശ്യമായ സഹകരണം നല്‍കുമെന്നുള്ള അഭിപ്രായമാണ്‌ ബഹുഭൂരിപക്ഷം പ്രവാസികള്‍ക്കുമുള്ള ത്‌ . അതായിരിക്കണം പ്രതികരണശേഷി ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത പ്രവാസികളുടെ ഉറച്ച നിലപാട്‌.

http://economictimes.indiatimes.com/news/economy/policy/p-chidambaram-meets-top-bankers-to-shore-up-fund-inflows/articleshow/22025818.csm
പ്രവാസി പ്രീണന സാമ്പത്തിക സമീപനത്തൊടൊപ്പം പ്രവാസി താത്‌പര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‌കണം. തോമസ്‌ ടി ഉമ്മന്‍
Join WhatsApp News
Jacob Joseph 2014-06-12 06:48:36
Mr. Thomas Oommen , hope one day your effort and the community efforts and wishes will fullfill. Please try to continue to get the basic needs of the oversees Indan community, that is the travel hurdles OCI restrictions etc. may be the nee govt.may have some more visions and comon sense. A posditive sign I see is both potfolio is hanfling by the same minister ( extrrnal affairs and Overseed Indians) At least we don't have to deal with cromees like Vaylar Ravi. My family and me have the OCI Card and life visa in the us passport, will expire in 2018, will it needs the entire proceds from begining when it expires ? Can you hive me an if idea? Thank you very much. Jacob joseph new york. 
Thomas T Oommen 2014-06-12 07:31:20
Please contact me at ttoindia@gmail.com 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക