Image

പ്രസ് ക്ലബ് സമ്മേളനം: ഡോ. ദേവി നമ്പ്യാപറമ്പില്‍ പങ്കെടുക്കും

Published on 27 August, 2013
പ്രസ്  ക്ലബ് സമ്മേളനം: ഡോ. ദേവി നമ്പ്യാപറമ്പില്‍ പങ്കെടുക്കും
ന്യുയോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഖ്യധാരാ മീഡിയ പ്രവര്‍ത്തകരില്‍ ഡോ. ദേവി നമ്പ്യാപറമ്പിലിന്റെ സാന്നിധ്യം ശ്രദ്ധേയമായിരിക്കും. ഒരേസമയം ഡോക്ടറും മാധ്യമ പ്രവര്‍ത്തകയുമാണവര്‍.
സി.എന്‍.എന്‍, സി.ബി.എസ്, ഡോ. ഓസ് ഷോ എന്നിവയിലൊക്കെ മെഡിക്കല്‍ വിദഗ്ധയായി രംഗത്തുവരുന്ന ഡോ. ദേവി കൊളംബിയയില്‍ ജേര്‍ണലിസം മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥിനിയാണ്.
നട്ടെല്ലിനും മറ്റും പരിക്കേറ്റും ശരീരഭാഗങ്ങള്‍ മുറിച്ചുമാറ്റേണ്ടി വന്നും കടുത്ത വേദന അനുഭവിക്കുന്നവര്‍ക്ക് വേദനയില്‍ നിന്ന് മോചനം നല്‍കുന്ന പെയിന്‍ മാനേജ്‌മെന്റിലാണ് ദേവി സ്‌പെഷലൈസ് ചെയ്തിരിക്കുന്നത്. ഈ രംഗം ഒരു ദൗത്യവും നിയോഗവുമായി ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ അസി. പ്രൊഫസറായ ദേവി തെരഞ്ഞെടുക്കാന്‍ കാരണവുമുണ്ട്.
അന്ന് ദേവിക്ക് 16 വയസ്. ഹൈസ്‌കൂളില്‍ നിന്ന് മൂന്ന് ബ്ലോക്കകലെ വീട്ടിലെത്തിയത് നിന്നും ഇരുന്നും ക്ഷീണിതയായിട്ടാണ്. ഏതാനും മണിക്കൂറിനുളളില്‍ അവിടെ നിന്ന് വെന്റിലേറ്ററില്‍. ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തന ക്ഷമമല്ലാതായി. അടുത്ത ഒ രുമാസം പീഡിയാട്രിക് ഐ.സി.യുവിലും പുറത്തുമായി കടന്നുപോയി.
പരിശോധനക്കായി മജ്ജയും ത്വക്കും മസിലും എടുത്തു. സുഷുമ്‌ന നാഡിയിലും (സ്്‌പൈനല്‍ കോഡ്) ശ്വാസകോശത്തിലുമൊക്കെ പരിശോധനകള്‍. നിരന്തരമായ വേദന യുടെ നാളുകള്‍. ഒടുവില്‍ ജീവന്‍ രക്ഷപ്പെട്ടു. പക്ഷേ തന്റെ ജീവിതം ആ അനുഭവം പാടെ മാറ്റിമറിച്ചുവെന്ന് ഡോ. ദേവി.
എന്താണെന്നു വ്യക്തമാകാത്ത ഈ വൈറല്‍ രോഗം ഒരുവിധം ഭേദമായി വീട്ടിലെത്തി യപ്പോള്‍ സംസാരിക്കാനും ശ്വസിക്കാനും വിഷമം. ഇതേവരെ പഠിച്ച കണക്കും സയന്‍ സും വിദേശ ഭാഷയും എല്ലാം മറന്നു പോയിരിക്കുന്നു. ഹൈസ്‌കൂളില്‍ ഓണേഴ്‌സ് വി ദ്യാര്‍ത്ഥിയായിരുന്നിട്ടും ചെറിയ ക്ലാസിലെ കണക്കു പോലും ഇപ്പോള്‍ ഓര്‍മ്മയില്ല.
ക്രമേണ സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ അന്ന് ഒന്‍പത് വയസുളള അനിയനോട് ഗുണനപ്പട്ടി ക പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അവിടെയായിരുന്നു വീണ്ടും തുടക്കം. നേരത്തെ പഠിച്ച തൊന്നും പിന്നീട് ഓര്‍മ്മയില്‍ വന്നില്ല. പകരം എല്ലാം വീണ്ടും പഠിക്കാനാരംഭിച്ചു.
തിരിച്ച് സ്‌കൂളില്‍ പോകാന്‍ എട്ടുമാസമെടുത്തു. പരീക്ഷകളും പാഠങ്ങളും പഠിച്ചെടു ത്തു. ക്ലാസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
എങ്ങനെ അസുഖം വന്നുവെന്ന് പലരും ചോദിച്ചു. അതിന് ഉത്തരമില്ലായിരുന്നുവെന്ന് ഡോ. ദേവി. പക്ഷേ താന്‍ എന്തിനാണ് രക്ഷപ്പെട്ടതെന്ന് പലപ്പോഴും സ്വയം ചോദിക്കും. രോഗത്തിന് മുമ്പ് ഒരു നന്മനിറഞ്ഞ ലോകത്തില്‍ ജീവിക്കാനാണ് ആഗ്രഹിച്ചത്. ആ ലക്ഷ്യത്തിന് രണ്ടാമതൊരു അവസരം കൂടി കൈവന്നിരിക്കുന്നു.
ഹൈസ്‌കൂള്‍ കഴിഞ്ഞപ്പോള്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഏഴുവര്‍ഷ ത്തെ ബി.എ/എം.ഡി പ്രോഗ്രാമിന് പ്രവേശനം കിട്ടി. ബയോളജിയിലും ഇക്കണോമിക് സിലും മേജര്‍ ചെയ്തു.
ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനില്‍ ബിരുദം. ജീവിതം മാറിപ്പോകു ന്ന അപകടങ്ങളില്‍ പെടുന്നവരെ ചികിത്സിക്കാനുളള നിയോഗം. സ്‌പൈനല്‍ കോഡ്, തലച്ചോറ് തുടങ്ങിയവക്കുളള ക്ഷതം മൂലം എഴുന്നേല്‍ക്കാന്‍ കഴിയാത്തവര്‍, ശരീരഭാഗ ങ്ങള്‍ മുറിച്ച് മാറ്റേണ്ടി വന്നവര്‍ തുടങ്ങിയവര്‍. അവരുടെ ജീവിതം തന്നെ പ്രചോദിപ്പിക്കു കയും തന്റെ അനുഭവങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തുവെന്ന് ഡോ. ദേവി. പെയിന്‍ മെഡിസിനില്‍ പരിശീലനം നേടുകയെന്നത് ഇതിന്റെ ഭാഗമായിരുന്നു.
ഫെലോഷിപ്പിന് ഇന്റര്‍വ്യൂവില്‍ അനസ്‌തേഷ്യോളജിസ്റ്റ് ന്യൂയോര്‍ക്ക് കൊളംബിയ പ്ര സ്ബിറ്റേറിയനിലെ പീഡിയാട്രിക് ഐ.സി.യുവിന്റെ മേധാവിയായിരുന്നു. കടുത്ത വേദനയുമായെത്തുന്ന കുട്ടികളെ ചികിത്സിക്കാനുളള ചികിത്സാരീതി അദ്ദേഹം വികസിപ്പിച്ചെടു ത്തിരുന്നു. ഇദ്ദേഹം തന്നെയാണ് തന്റെ ജീവിതം രക്ഷിച്ചതെന്ന് അവിടെ വച്ച് ഡോ. ദേവി അറിഞ്ഞു. ലാസ്റ്റ് നെയിം കണ്ടപ്പോഴേ ആളെ മനസിലായെന്ന് ഡോക്ടര്‍. ഒരാളുടെ ജീ വിതം രക്ഷിക്കുക വഴി ഇനി കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ വഴിയൊരുക്കു കയാണെന്ന് വിചാരിച്ചില്ലെന്ന് ഡോക്ടര്‍. അതും തന്നെ സ്വാധീനിച്ചെന്ന ഡോ. ദേവി.
രോഗികളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍, കടുത്ത വേദന അനുഭവിക്കുന്നവരില്‍ പലരും മാനസികമായ (സൈേക്കാളജിക്കല്‍) വേദനയാണ് അനുഭവിക്കുന്നതെന്ന് അതില്‍ നിന്ന് ബോധ്യമായി. ജനങ്ങളുടെ ചിന്താഗതി മാറ്റുന്നതിലൂടെയാണ് കൂടുതല്‍ സ്വാധീനം ചെലു ത്താനാവുകയെന്നും മനസിലായി.
അതിനാല്‍ കൂടുതല്‍ ജനങ്ങളുമായി ബന്ധപ്പെടുക ലക്ഷ്യമിട്ടു. വിദ്യാര്‍ത്ഥിനിയെന്ന നി ലയില്‍ മാധ്യമങ്ങളില്‍ എഴുതിയിരുന്നു. മെഡിക്കല്‍ അസോസിയേഷന്റെ സ്ഥിരം ബുക്ക് റിവ്യൂവര്‍ ആയിരുന്നു.
വിഭിന്നമായ രണ്ടു കാര്യങ്ങളാണ് താന്‍ ചെയ്യുന്നത്. മെഡിക്കല്‍ പ്രാക്ടീസും മാധ്യമ പ്രവര്‍ത്തനവും. മടുപ്പ് തോന്നുമ്പോള്‍ സ്വയം ഓര്‍മ്മപ്പെടുത്തും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന്.
\വംബര്‍ 1, 2, 3 തീയതികളില്‍ ന്യു ജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നിലാണു കണ്‍വന്‍ഷന്‍.
പ്രസ്  ക്ലബ് സമ്മേളനം: ഡോ. ദേവി നമ്പ്യാപറമ്പില്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക