Image

വി.ജെ. കുര്യന്‌ ന്യൂയോര്‍ക്കില്‍ ഒക്‌ടോബര്‍ 15-ന്‌ സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 11 October, 2011
വി.ജെ. കുര്യന്‌ ന്യൂയോര്‍ക്കില്‍ ഒക്‌ടോബര്‍ 15-ന്‌ സ്വീകരണം
ന്യൂയോര്‍ക്ക്‌: കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡിന്റെ (സിയാല്‍) മാനേജിംഗ്‌ ഡയറക്‌ടര്‍ വി.കെ. കുര്യന്‌ ഒക്‌ടോബര്‍ 15-ന്‌ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസ്‌ (ഫോമ) ന്യൂയോര്‍ക്കില്‍ സ്വീകരണം നല്‍കും.

ഒക്‌ടോബര്‍ 15-ന്‌ ന്യൂയോര്‍ക്കിലെ ഗ്ലെന്‍ ഓക്‌സ്‌ സിറ്റിയില്‍ സ്ഥിതിചെയ്യുന്ന സന്തൂര്‍ ഇന്ത്യന്‍ റെസ്റ്റോറന്റാണ്‌ സ്വീകരണ പരിപാടികള്‍ക്ക്‌ വേദിയൊരുങ്ങുന്നത്‌. ഒക്‌ടോബര്‍ 15-ന്‌ വൈകിട്ട്‌ 7 മണിക്ക്‌ സ്വീകരണ പരിപാടികള്‍ ആരംഭിക്കുമെന്ന്‌ ഫോമ പ്രസിഡന്റ്‌ ബേബി ഊരാളില്‍ അറിയിച്ചു.

ലോകോത്തര നിലവാരത്തിലുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ മാനേജിംഗ്‌ ഡയറക്‌ടറായി മൂന്നാംവട്ടം ഒക്‌ടോബര്‍ ആറിനാണ്‌ വി.ജെ. കുര്യന്‍ ഐ.എ.എസ്‌ വീണ്ടും നിയമിതനായത്‌.
വി.ജെ. കുര്യന്‌ ന്യൂയോര്‍ക്കില്‍ ഒക്‌ടോബര്‍ 15-ന്‌ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക