കുളിരെല്ലാംമാറി കനവുകള്‍ കത്തി
കരള്‍ വെന്തീടുന്ന നാറ്റമടിക്കുന്നു
കത്തുന്നതീയങ്ങു പടരാതിരിക്കട്ടെ
കരിയിലയെല്ലാമേ മാറ്റുന്നൂ ഞാന്‍
തീയണച്ചീടുവാന് ജലംതുള്ളിയില്ലല്ലോ
കുടമേന്തിപ്പോയവള് എങ്ങുപോയീ
കുടമുടഞ്ഞീടുന്ന ശബ്ദമാണോ അത്
കയര്‍പൊട്ടി കിണറ്റില്‍ പതിച്ചതാവാം
വേറേകുടമൊന്നും കരുതലിലില്ലല്ലോ
പുതുതൊന്നു വാങ്ങീടാന്‍ ഇല്ലാശേഷി
പൊട്ടിയകയറുകള് കൂടിയോജിക്കുമോ
കപ്പീടെ ചാലില്‍ വീണ്ടുംനിന്നീടുമോ
കിണറ്റില്ക്കിടന്നീടും മണ്കുടമെങ്ങനെ
രൂപത്തിനെന്തേലും മാറ്റമുണ്ടോ
ഉടെഞ്ഞെങ്കില് ചീളുകള്‍ കൂട്ടിയൊട്ടിച്ചീടാം
കുറവില്ലാതാചീളുകള് കിട്ടുമെങ്കില്‍
ഉള്ളത്രാണത്താല് കിണറ്റില്‍ ചാടീഞാന്
കുടമെങ്ങും കണ്ടില്ലാ ചീളുപോലും
കഴുത്തില്ക്കുരുങ്ങിയ കയറിന്റെതുണ്ടിനെ
കരംകൊണ്ടുപിടിച്ചുഞാന് മുങ്ങിത്താണു!
ശുഭം