Image

കീന്‍ കുടുംബമേളയും ഗ്രാഡ്വേറ്റ്‌സ് അനുമോദനവും നവംബര്‍ 5-ന്

മൊയ്തീന്‍ പുത്തന്‍ചിറ Published on 11 October, 2011
കീന്‍ കുടുംബമേളയും ഗ്രാഡ്വേറ്റ്‌സ് അനുമോദനവും നവംബര്‍ 5-ന്
ന്യൂയോര്‍ക്ക് : നോര്‍ത്ത്-ഈസ്റ്റ് അമേരിക്കയിലെ മലയാളി എഞ്ചിനീയര്‍മാരുടെ സംഘടനയായ കേരള എഞ്ചിനീയറിംഗ് ഗ്രാഡ്വേറ്റ്‌സ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത്-ഈസ്റ്റ് അമേരിക്ക (KEAN)യുടെ മൂന്നാമത് കുടുംബമേളയും, അംഗങ്ങളുടെ ഹൈസ്‌കൂള്‍ ഗ്രാഡ്വേഷന്‍ കഴിഞ്ഞ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും നവംബര്‍ അഞ്ചാം തിയ്യതി വൈകീട്ട് അഞ്ചു മണിക്ക് ന്യൂയോര്‍ക്ക് ഓറഞ്ച്ബര്‍ഗിലെ സിത്താര്‍ പാലസ്സില്‍ (38 ഓറഞ്ച്ബര്‍ഗ് ഷോപ്പിംഗ് സെന്റര്‍, ഓറഞ്ച്ബര്‍ഗ്, ന്യൂയോര്‍ക്ക്) വെച്ച് വിവിധ കലാപരിപാടികളോടെ നടത്തുന്നതാണ്. കൂടാതെ, മലയാളി സമൂഹത്തില്‍നിന്നും 2011-12 അദ്ധ്യയന വര്‍ഷം എഞ്ചിനീയറിംഗ് ബിരുദത്തിന് പ്രവേശനം ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളേയും അന്നേ ദിവസം ആദരിക്കുന്നതാണ്. അവര്‍ ഒക്ടോബര്‍ 20-ന് മുന്‍പായി കീന്‍ ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്.

വടക്കുകിഴക്കന്‍ അമേരിക്കയിലെ ആയിരത്തില്‍പരം മലയാളി എഞ്ചിനീയര്‍മാരെ പ്രതിനിധാനം ചെയ്യുന്ന കീന്‍, കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളില്‍ പഠിക്കുന്ന സമര്‍ത്ഥരും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുമുള്ള 20 വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പഠനച്ചെലവുകളും വഹിക്കുന്നു. സ്‌കോളര്‍ഷിപ്പ് പദ്ധതി കൂടാതെ നെറ്റ്‌വര്‍ക്കിംഗ്, പ്രോജക്ട് ഗൈഡന്‍സ്, വിദഗ്‌ദ്ധോപദേശം എന്നീ മേഖലകളിലും കീന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നുണ്ട്.
510 സി(3) സ്റ്റാറ്റസ് ലഭിച്ചിട്ടുള്ള ഈ സംഘടനക്ക് നിരവധി പേര്‍ സംഭാവനകള്‍ നല്കുന്നുണ്ട്. അവയെല്ലാം അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി വിനിയോഗിക്കുന്നു.സംഭാവനകള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ളതാണ്. ഏതെങ്കിലും വിദ്യാര്‍ത്ഥികളുടെ പഠന സഹായം ഏറ്റെടുക്കുവാന്‍ താല്പര്യമുള്ളവര്‍ ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

നൃത്തനൃത്യങ്ങള്‍, ഗാനങ്ങള്‍, മിമിക്രി തുടങ്ങിയ ധാരാളം പരിപാടികള്‍ ഈ കുടുംബമേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള കുട്ടികള്‍ ഒക്ടോബര്‍ 25-ന് മുന്‍പായി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് ജോണുമായി ബന്ധപ്പെടേണ്ടതാണ്.

കുടുംബമേളയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി ഭാരവാഹികളെ അറിയിച്ചിരിക്കണമെന്ന് സംഘാടകര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രീതാ നമ്പ്യാര്‍ (പ്രസിഡന്റ്) - 201 699 2321, റെനി ജോസഫ് (സെക്രട്ടറി) - 215 498 6090, എല്‍ദോ പോള്‍ (ട്രഷറര്‍) - 201 370 5019, ഫിലിപ്പോസ് ഫിലിപ്പ് (കോ-ഓര്‍ഡിനേറ്റര്‍)- 845 642 2060, ജോര്‍ജ്ജ് ജോണ്‍ (കോ-ഓര്‍ഡിനേറ്റര്‍) - 516 455 2060.
കീന്‍ കുടുംബമേളയും ഗ്രാഡ്വേറ്റ്‌സ് അനുമോദനവും നവംബര്‍ 5-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക