Image

ഡാലസില്‍ ബ്‌ളസന്‍ ജോര്‍ജ്‌ സ്‌മാരക വോളിബോള്‍ ടൂര്‍ണമെന്റ്‌

ബിനോയി സെബാസ്റ്റ്യന്‍ Published on 11 October, 2011
ഡാലസില്‍ ബ്‌ളസന്‍ ജോര്‍ജ്‌ സ്‌മാരക വോളിബോള്‍ ടൂര്‍ണമെന്റ്‌
ഡാലസ്‌: ഇന്‍ഡ്യന്‍ വോളിബോളിനു തന്റേതായ സംഭാവനകള്‍ നല്‍കി യുവത്വത്തില്‍ കാലയവനികയ്‌ക്കുള്ളിലേക്കു മറഞ്ഞുപോയ ഇന്‍ഡ്യയുടെ മുന്‍ വോളിബോള്‍ താരവും കേരള യൂണിവേഴ്‌സിറ്റി മുന്‍ വോളിബോള്‍ ക്യാപ്‌റ്റനുമായിരുന്ന ബ്‌ളസന്‍ ജോര്‍ജിന്റെ സ്‌മരണാര്‍ത്‌ഥം ഓരോ വര്‍ഷവും നടത്തപ്പെടുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ പതിനാലാം വാര്‍ഷിക മത്‌സരം നവംബര്‍ 5 ാം തീയതി ശനിയാഴ്‌ച രാവിലെ 10 മുതല്‍ വൈകിട്ട്‌ 7 വരെ ഇര്‍വിംഗിലെ സെന്റര്‍ പാര്‍ക്ക്‌ റിക്രിയേഷന്‍ സെന്ററില്‍ നടക്കുമെന്ന്‌ സംഘാടകരായ ഡാലസ്‌ സ്‌ട്രൈക്കേഴ്‌സിന്റെ പ്രസിഡന്റ്‌ സുനില്‍ തലവടി പറഞ്ഞു. മത്‌സരം ആസ്വദിക്കുന്നതിനും വോളിബോള്‍ രംഗത്തു വളര്‍ന്നവരുന്ന യുവാക്കള്‍ക്കു പ്രോത്‌സാഹനം നല്‍കുന്നതിനുമായി ഡാലസിലെ വോളിബോള്‍ പ്രിയരായ എവരേയും അദേഹം ക്ഷണിക്കുന്നു.

ഡന്‍വര്‍, ഹ്യുസ്റ്റന്‍, ഒക്‌ലഹോമ, ഫോര്‍ട്ട്‌വര്‍ത്ത്‌, ഡാലസ്‌ തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള ടീമുകള്‍ ഏകദിനമത്‌സരത്തില്‍ പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തങ്കച്ചന്‍ ജോസഫ്‌ (കോച്ച്‌) 972 746 3435, സണ്ണി സിറിയക്ക്‌ 214 663 5485, സേവിയര്‍ ഫിലിപ്പ്‌ 214 629 7355, ഷിബു ഫിലിപ്പ്‌ 214 603 5153, സുനില്‍ തലവടി 214 543 7556.
ഡാലസില്‍ ബ്‌ളസന്‍ ജോര്‍ജ്‌ സ്‌മാരക വോളിബോള്‍ ടൂര്‍ണമെന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക