ശ്രീനിവാസ രാമാനുജത്തിന്റെ ജീവിതം സിനിമയാകുന്നു; ഭാമ പത്നി വേഷത്തില്‍
Published on 02 September, 2013
പ്രശസ്ത ണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജത്തിന്റെ ജീവിതത്തെ ആസ്പദമാക്കി
സിനിമയൊരുങ്ങുന്നു. ദേശീയ അവാര്‍ഡ് ജേതാവായ ജ്ഞാനരാജശേഖരന്‍ ഒരുക്കുന്ന
`രാമാനുജന് എന്ന ചിത്രത്തില്‍ ഭാമയാണു നായിക. തമിഴിലും ഇംഗ്ലീഷിലും നിര്‍മിക്കുന്ന
ഈ ചിത്രത്തില്‍ രാമാനുജത്തിന്റെ ഭാര്യ ജാനകിയമ്മാള്‍ എന്ന കഥാപാത്രത്തെയാണ് ഭാമ
അവതരിപ്പിക്കുന്നത്.
ജെമിനി ഗണേശിന്റെ പേരക്കുട്ടി അഭിന രാമാനുജത്തെ
അവതരിപ്പിക്കുന്നു. രാമാനുജന്റെ അമ്മയായി സുഹാസിനി അഭിനയിക്കുന്നു.
ഇന്ത്യയിലെ പ്രതിഭാശാലിയായ ഗണിത ശാസ്ത്രജ്ഞന് രാമാനുജന്റെ ജീവിതകഥയില്‍
ജ്ഞാന രാജശേഖരനെപ്പോലെ അറിയപ്പെടുന്ന സംവിധാകന്റെ ചിത്രത്തില്‍
അഭിനയിക്കുകയെന്നത് തീര്‍ച്ചയായും മഹാഭാഗ്യമാണ്. ഒരു ഇംഗ്ലീഷ് ചിത്രത്തില്‍
അഭിനയിക്കാന്‍ അവസരം കിട്ടുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ലെന്ന് ഭാമ
പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല