Image

നടി അഞ്‌ജലി വീണ്ടും മുങ്ങി; വിവാഹിതയായെന്ന്‌ അഭ്യൂഹം

Published on 02 September, 2013
നടി അഞ്‌ജലി വീണ്ടും മുങ്ങി; വിവാഹിതയായെന്ന്‌ അഭ്യൂഹം
മുങ്ങലിലൂടെ വിവാദം സൃഷ്‌ടിച്ച തമിഴ്‌ നടി അഞ്‌ജലി വീണ്ടും മുങ്ങിയതായി റിപ്പോര്‍ട്ട്‌. ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ്‌ സിനിമാ രംഗത്തുള്ളവര്‍ പറയുന്നത്‌. ഇതുമൂലം അഞ്‌ജലി അഭിനയിച്ച പല ചിത്രങ്ങളും ഡബ്ബിങ്‌ ജോലികളും മറ്റും പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രശ്‌നത്തിലായിരിക്കുകയാണ്‌. രഹസ്യവിവാഹം ചെയ്‌ത്‌ ഹണിമൂണ്‍ ആഘോഷിക്കുകയാണെന്നാണ്‌ റിപ്പോര്‍ട്ട്‌. ആന്ധ്രക്കാരനായ ഒരു നിര്‍മ്മാതാവിനെ അഞ്‌ജലി വളരെ രഹസ്യമായി വിവാഹം കഴിച്ചുവെന്നും ഹൈദരാബാദില്‍ എവിടെയോ രണ്ടുപേരും ഒന്നിച്ച്‌ താമസിക്കുന്നുണ്ടെന്നുമാണ്‌ സിനിമാ ലോകത്ത്‌ പരക്കുന്ന വാര്‍ത്തകള്‍. ഇതോടെ നേരത്തേ കരാറില്‍ ഒപ്പുവച്ച ചിത്രങ്ങളുടെ ഷൂട്ടിങ്ങിന്‌ മുടങ്ങിയിരിക്കുകയാണ്‌.

കഴിഞ്ഞയിടെ അഞ്‌ജലിയെ കാണാതായ സംഭവം വലിയ വിവാദമായിരുന്നു. അഞ്‌ജലി പെട്ടെന്നൊരു ദിവസം വളര്‍ത്തമ്മയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ അപ്രത്യക്ഷയാവുകയായിരുന്നു. പിന്നീട്‌ സംഭവം പൊലീസ്‌ കേസാവുകയും വലിയ വാര്‍ത്തയാവുകയും ചെയ്‌തപ്പോള്‍ താനെവിടെയും പോയിട്ടില്ലെന്നും പറഞ്ഞ്‌ നടി പൊലീസ്‌ സ്‌റ്റേഷനില്‍ ഹജരായി. പിന്നീട്‌ വളര്‍ത്തമ്മയുടെ അടുത്തേയ്‌ക്ക്‌ തന്നെ എത്തുകയും ചെയ്‌തു.

നടി അഞ്‌ജലി വീണ്ടും മുങ്ങി; വിവാഹിതയായെന്ന്‌ അഭ്യൂഹംനടി അഞ്‌ജലി വീണ്ടും മുങ്ങി; വിവാഹിതയായെന്ന്‌ അഭ്യൂഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക