Image

വി.ജെ. കുര്യന്‌ ഫൊക്കാനയുടെ സ്വീകരണം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 12 October, 2011
വി.ജെ. കുര്യന്‌ ഫൊക്കാനയുടെ സ്വീകരണം
ന്യൂയോര്‍ക്ക്‌: കേരള സര്‍ക്കാരിന്റെ പ്രതിനിധിയായി അമേരിക്കയില്‍ പരിശീലനത്തിനെത്തിയിരിക്കുന്ന കേരള ജലവിഭവ വകുപ്പ്‌ ഡയറക്ടര്‍ ശ്രീ വി.ജെ. കുര്യന്‍ ഐ.എ.എസ്സിന്‌ ഫൊക്കാന നേതാക്കള്‍ ഹൃദ്യമായ സ്വീകരണം നല്‍കി.

സംസ്ഥാനത്ത്‌ വിവിധ തസ്‌തികകളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള വി.ജെ. കുര്യന്‍ ലോകജനശ്രദ്ധ പിടിച്ചുപറ്റിയത്‌ നെടുമ്പാശ്ശേരി വിമാനത്താവളം യാഥാര്‍ത്ഥ്യമായതോടെയാണ്‌. എറണാകുളം ജില്ലാ കളക്ടറായിരിക്കേ ശ്രീ കുര്യന്റെ ആശയത്തില്‍നിന്നുടലെടുത്ത ബൃഹത്തായ പദ്ധതിയായിരുന്നു ലോക ഭൂപടത്തില്‍ കേരളത്തിന്‌ സ്ഥാനം നേടിക്കൊടുത്ത നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം.
ജലവിഭവ വകുപ്പ്‌ ഡയറക്ടര്‍ സ്ഥാനത്തിനു പുറമെ 2011 ഒക്ടോബര്‍ ആദ്യവാരത്തില്‍ അദ്ദേഹത്തെ വീണ്ടും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ (സിയാല്‍) ഡയറക്ടര്‍ സ്ഥാനമെന്ന അധിക ചുമതലയും സര്‍ക്കാര്‍ നല്‍കി.

ഇത്‌ മൂന്നാം തവണയാണ്‌ അദ്ദേഹം സിയാല്‍ എം.ഡി. പദവിയിലെത്തുന്നത്‌.
സ്‌പൈസസ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍, റബ്ബര്‍ ബോര്‍ഡ്‌ ചെയര്‍മാന്‍ എന്നീ പദവികളിലിരുന്ന്‌ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള അദ്ദേഹം കേരളത്തിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ചും, പ്രതിവിധികളെക്കുറിച്ചും വിദഗ്‌ദ്ധോപദേശം തേടുന്നതിനും പരിശീലനം നേടുന്നതിനുമാണ്‌ അമേരിക്കയിലെത്തിയിരിക്കുന്നത്‌. ഫൊക്കാനയുടെ പരിപൂര്‍ണ്ണ പിന്തുണ അദ്ദേഹത്തിനുണ്ടാകുമെന്ന്‌ ഫൊക്കാന നേതാക്കള്‍ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. അമേരിക്കയിലെ മാലിന്യസംസ്‌ക്കരണ സംവിധാനം നേരില്‍ കണ്ടു പഠിക്കുന്നതിനായി അദ്ദേഹം ന്യൂയോര്‍ക്ക്‌ സിറ്റിയിലെ മാലിന്യസംസ്‌ക്കരണശാല സന്ദര്‍ശിക്കുന്നതായിരിക്കുമെന്ന്‌ അവിടെ ശാസ്‌ത്രജ്ഞയായ ലീലാ മാരേട്ട്‌ അറിയിച്ചു. ഫൊക്കാന എക്‌സി. വൈസ്‌ പ്രസിഡന്റുകൂടിയാണ്‌ ശ്രീമതി മാരേട്ട്‌.

ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച്‌ കേരളത്തെ എങ്ങനെ മാലിന്യമുക്തമാക്കാമെന്നും, കേരളീയര്‍ ഇന്നു നേരിടുന്ന കുടിവെള്ള ക്ഷാമം എങ്ങനെ പരിഹരിക്കാമെന്നുമുള്ള പല നൂതന ആശയങ്ങളും ശ്രീ കുര്യന്‍ ഫൊക്കാന നേതാക്കളുമായി പങ്കുവെച്ചു. അടുത്ത അഞ്ചു കൊല്ലങ്ങള്‍ക്കകം ഈ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ കഴിയുമെന്ന ശുഭാപ്‌തിവിശ്വാസം തനിക്കുണ്ടെന്ന്‌ അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഒക്ടോബര്‍ 9 ഞായറാഴ്‌ച ന്യൂയോര്‍ക്കിലെ കൊട്ടിലിയോണ്‍ റസ്റ്റോറന്റില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫൊക്കാനയെ പ്രതിനിധീകരിച്ച്‌ എക്‌സി.വൈസ്‌ പ്രസിഡന്റ്‌ ലീലാ മാരേട്ട്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍, റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ വിന്‍സന്റ്‌ സിറിയക്‌, ജോസ്‌ കാനാട്ട്‌, റോയി എണ്ണച്ചേരി, തോമസ്‌ കൂവള്ളൂര്‍ എന്നിവര്‍ സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.
വി.ജെ. കുര്യന്‌ ഫൊക്കാനയുടെ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക