Image

ഉന്നതവിദ്യാഭ്യാസ ഉച്ചകോടിയില്‍ വൈസ് ചാന്‍സലര്‍ ജാന്‍സി ജയിംസും പങ്കെടുക്കും

Published on 12 October, 2011
ഉന്നതവിദ്യാഭ്യാസ ഉച്ചകോടിയില്‍ വൈസ് ചാന്‍സലര്‍ ജാന്‍സി ജയിംസും പങ്കെടുക്കും

വിദ്യാഭ്യാസരംഗത്ത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനു സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിക്കുന്നതിനു വാഷിംഗ്ടണില്‍ ഇന്നും നാളെയുമായി നടക്കുന്ന ഉന്നതവിദ്യാഭ്യാസ ഉച്ചകോടിയില്‍ ഇന്ത്യന്‍ സംഘത്തില്‍ അംഗമായി കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസും പങ്കെടുക്കും.

അധ്യാപനത്തിലും ഗവേഷണത്തിലുമുള്ള പങ്കാളിത്തം, ഫാക്കല്‍റ്റികളുടെയും ഭരണകര്‍ത്താക്കളുടെയും ശാക്തീകരണം, സംയുക്ത ഗവേഷണപരിപാടികള്‍, വ്യവസായ സ്ഥാപനങ്ങളും സര്‍വകലാശാലകളും തമ്മില്‍ ഗവേഷണത്തിലുള്ള സഹകരണം, വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കൈമാറ്റം, സ്‌കോളര്‍ഷിപ്പുകള്‍, ജോയിന്റ് ഡിഗ്രിയും ട്വിന്നിംഗും പോലുള്ള സംയുക്ത പരിപാടികള്‍, അക്രഡിറ്റേഷന്‍, ഗുണനിലവാരം ഉറപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

കേന്ദ്ര മാനവവിഭവശേഷി മന്ത്രി കപില്‍ സിബല്‍ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാക്കളായ സാം പിട്രോഡ, രാമദൊരൈ, പ്ലാനിംഗ് കമ്മീഷന്‍ അംഗം നരേന്ദ്ര ജാദവ്, എച്ച്ആര്‍ഡി, ബയോടെക്‌നോളജി, സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പുകളുടെ സെക്രട്ടറിമാര്‍, യുജിസി ചെയര്‍മാന്‍, എഐസിടിഇ ചെയര്‍മാന്‍, ഡല്‍ഹി, കല്‍ക്കട്ട, മുംബൈ, ഹൈദരാബാദ്, ജാദവ്പൂര്‍, പൂനെ, മണിപ്പാല്‍, ജാമിയ മിലിയ യൂണിവേഴ്‌സിറ്റികളുടെ വൈസ് ചാന്‍സലര്‍മാര്‍, ബാംഗളൂര്‍ എന്‍എല്‍എസ്‌ഐയുവിന്റെയും ഇഗ്‌നോയുടെയും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയുടെയും വൈസ് ചാന്‍സലര്‍മാര്‍, കാണ്‍പൂര്‍, ഡല്‍ഹി, മുംബൈ, ഹൈദരാബാദ് ഐഐടികളുടെ ഡയറക്ടര്‍മാര്‍, ബാംഗളൂര്‍, കോഴിക്കോട് ഐഐഎമ്മുകളുടെ ഡയറക്ടര്‍മാര്‍ എന്നിവരെക്കൂടാതെ സ്വകാര്യ മേഖലയില്‍നിന്നുള്ള ചില പ്രമുഖരും ഉള്‍പ്പെടുന്നു.
അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ നിരുപമറാവുവും പങ്കെടുക്കും.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലാരി ക്ലിന്റണ്‍, യുഎസ് എഡ്യുക്കേഷന്‍ സെക്രട്ടറി, യുഎസ് ഗവണ്‍മെന്റിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഇന്ത്യയിലെ അമേരിക്കന്‍ അംബാസഡര്‍, ജോര്‍ജ്ടൗണ്‍, യേല്‍, മിഷിഗണ്‍ സ്റ്റേറ്, ബ്രൗണ്‍, വെര്‍ജീനിയ ടെക്, ഓറിഗോണ്‍, ബ്രൗണ്‍, ബോസ്റ്റണ്‍, സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക്, നോര്‍ത്ത് കരോലിന സ്റ്റേറ്റ്, ഹൂസ്റ്റണ്‍, നോര്‍ത്ത് ഈസ്റ്റേണ്‍ തുടങ്ങിയ യൂണിവേഴ്‌സിറ്റികളുടെ പ്രസിഡന്റുമാരും വിദ്യാഭ്യാസ വ്യവസായ മേഖലകളില്‍നിന്നുള്ള പഗത്ഭരും യുഎസിനെ പ്രതി നിധീകരിക്കും.

US-India summit to strengthen higher education collaboration

Washington, Oct 11 (IANS) The US and India hold their first ever higher education summit here Thursday aimed at strengthening higher education collaboration and exchanges between their institutions.

Co-chaired by India's Human Resource Development Minister Kapil Sibal and US Secretary of State Hillary Clinton, the summit will provide a platform for government and education leaders to outline their vision for 21st century education engagement.

The summit will also highlight and emphasise the avenues through which the higher education communities in the US and India have engaged and can further engage in expanded cooperation, officials said.

The US envisions a robust role for the US and Indian governments in promoting and encouraging the vibrancy and depth of the cooperation between their education sectors, according to an official US news release.

A broad cross-section of academics, university presidents and administrators, non-governmental organizations and foundation executives, and association and private-sector leaders would be participating in the summit at Georgetown University.

Indian Ambassador to the US Nirupama Rao and former US ambassador to India and President Emeritus of Colorado College Richard Celeste will deliver luncheon remarks. Sibal and US Education Secretary Arne Duncan will deliver closing remarks.

On Wednesday, Sibal and Deputy Secretary of State William Burns will address an opening reception hosted by the US-India Business Council, a leading trade advocacy group with a membership of about 400 US and Indian companies.

US and India must be full partners in building a workforce that will drive the 21st century, USIBC said reiterating its commitment to being at the forefront of strengthening education collaboration between the two nations through its education initiative.

ഉന്നതവിദ്യാഭ്യാസ ഉച്ചകോടിയില്‍ വൈസ് ചാന്‍സലര്‍ ജാന്‍സി ജയിംസും പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക