Image

ഐറ്റം ഡാന്‍സിനില്ല: മിത്രാ കുര്യന്‍

Published on 06 September, 2013
ഐറ്റം ഡാന്‍സിനില്ല: മിത്രാ കുര്യന്‍
ഐറ്റം ഡാന്‍സ്‌ ചെയ്‌ത്‌ ആരെയും ഞെട്ടിക്കാനുദ്ദേശമില്ലെന്ന്‌ നടി മിത്രാ കുര്യന്‍. കഥാപാത്രം ആവശ്യപ്പെട്ടാലും ഐറ്റം ഡാന്‍സ്‌ വേണ്ടെന്ന തീരുമാനത്തിലാണ്‌ ഞാന്‍. ഐറ്റം ഡാന്‍സ്‌ ചെയ്യണമെന്ന്‌ നിര്‍ബന്ധം പിടിച്ചാല്‍ അങ്ങനെയൊരു കഥാപാത്രം ചെയ്യില്ല.സിനിമപുറത്തിറക്കുക എന്നതിനേക്കാളുപരി അത്‌ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റുക, വിജയിക്കുക തുടങ്ങിയ ഘടകങ്ങള്‍ കൂടിയുണ്ട്‌. സിനിമ വിജയിക്കാന്‍ പല ചേരുവകളും അതില്‍ ഉള്‍പ്പെടുത്തിയേക്കാം. ഐറ്റം ഡാന്‍സൊക്കെ അതിന്റെ ഭാഗമാണ്‌. ഡാന്‍സ്‌ ചെയ്യുന്നത്‌ ഓരോരുത്തരുടെയും ഇഷ്ടമാണ്‌. അതിനെ കുറ്റംപറയാന്‍ എനിക്കാവില്ല. പക്ഷേ ഒന്നുറപ്പാണ്‌, എന്തിന്റെ പേരിലായാലും ഐറ്റം ഡാന്‍സിന്‌ ഞാനില്ല. തത്‌കാലം അത്തരത്തില്‍ ആരെയും ഞെട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

ഞാന്‍ നല്ല ദൈവവിശ്വാസിയാണ്‌. എനിക്കുള്ളത്‌ എനിക്കുതന്നെ കിട്ടുമെന്ന്‌ ഉറപ്പുണ്ട്‌. ഇത്രയും പേരും പ്രശസ്‌തിയും എനിക്ക്‌ തരണമെന്ന്‌ ഈശ്വരനിശ്ചയം ഉണ്ടെങ്കില്‍ അത്‌ തടയാന്‍ ആര്‍ക്കും കഴിയില്ല. പിന്നെ എനിക്കൊരവസരം വേണമെന്ന്‌ ചോദിച്ച്‌ ആരെയും വിളിച്ചിട്ടില്ല. !

സിനിമയില്‍ കയറ്റവും ഇറക്കവുമെല്ലാം സ്വാഭാവികമാണ്‌. മലയാളത്തില്‍ ഇടയ്‌ക്ക്‌ എനിക്കൊരു ഇടവേളയുണ്ടായി. പക്ഷേ അതെന്നെ ഒരിക്കലും ബോറടിപ്പിച്ചില്ല. നല്ല സിനിമകള്‍ കണ്ടും യാത്രകള്‍ ചെയ്‌തും ആ സമയങ്ങളെല്ലാം ഞാന്‍ ഫലപ്രദമായി വിനിയോഗിക്കുകയായിരുന്നു. സിനിമയ്‌ക്കകത്തും പുറത്തുമുള്ള അനുഭവങ്ങള്‍ എന്നെ പലതും പഠിപ്പിച്ചു. മിത്രങ്ങളെയും ശത്രുക്കളെയും തിരിച്ചറിയാന്‍ ഈ കാലയളവ്‌ നന്നായി സഹായിച്ചു. നമ്മുടെ വികാരങ്ങള്‍ ഉള്ളില്‍ത്തന്നെ സൂക്ഷിക്കാനും ബോള്‍ഡായിരിക്കാനും പഠിച്ചു.

സിനിമയില്‍ സുഹൃത്തുക്കളുണ്ടെങ്കിലും പഴയകൂട്ടുകാര്‍ തന്നെയാണ്‌ ഇപ്പോഴും അടുത്ത സുഹൃത്തുക്കള്‍. സിനിമയിലുള്ള സുഹൃത്തുക്കളെ രണ്ടാഴ്‌ച കൂടുമ്പോഴൊക്കെ വിളിക്കാറുണ്ട്‌. ബഹുമാനത്തെക്കാള്‍ സൗഹൃദം സൂക്ഷിക്കുന്നു എന്നതാണ്‌ ഇന്നത്തെ കാലത്തിന്റെ പ്രത്യേകത. വളരെ പോസിറ്റീവ്‌ ആറ്റിറ്റിയൂടുകളാണ്‌ അതിലുള്ളത്‌. ബന്ധങ്ങള്‍ക്ക്‌ കോട്ടംതട്ടുന്നതൊന്നും ഇന്ന്‌ മലയാള സിനിമകളില്‍ ഉണ്ടാവുന്നില്ല. ന്യൂജനറേഷന്‍ സിനിമ എന്ന വാക്കിനോട്‌ തന്നെ എനിക്കത്ര യോജിപ്പില്ലെന്നും മിത്ര പറഞ്ഞു.
ഐറ്റം ഡാന്‍സിനില്ല: മിത്രാ കുര്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക