Image

ഓര്‍മ്മയിലെ ഓണം (സ്‌റ്റീഫന്‍ നടുക്കുടിയില്‍, ഫ്‌ളോറിഡ)

Published on 06 September, 2013
ഓര്‍മ്മയിലെ ഓണം (സ്‌റ്റീഫന്‍ നടുക്കുടിയില്‍, ഫ്‌ളോറിഡ)
കളിയില്‍ അല്‍പ്പം കാര്യം ചേര്‍ത്ത്‌ തനി മലയാളി ശൈലിയില്‍ ഒരു ചൊല്ലുണ്ട്‌. ഞാന്‍ നിന്നേക്കാള്‍ (നിങ്ങളേക്കാള്‍) കൂടുതല്‍ ഓണം ഉണ്ടിട്ടുണ്ട്‌. ആ ചൊല്ലിനു ഞാന്‍ അടിവരയിടുന്നു. കാരണം എന്നേക്കാള്‍ കൂടുതല്‍ ഓണം ഉണ്ടിട്ടുള്ള ഒരു `ഈ മലയാളി' വായനക്കാരന്‍ പോലും ലോകത്തിന്റെ ഒരു മൂലയിലും കാണുവാനിടയില്ല. അത്‌കൊണ്ടാണു്‌ ഓണത്തെപ്പറ്റിയുള്ള എന്റെ അനുഭവങ്ങള്‍ ഞാന്‍ നിര്‍ഭയം കുറിക്കുന്നത്‌.

രാമായണമാസം വന്നുപോയി. സംശയിക്കണ്ട രാമായണമാസംതന്നെ. മലയാളവര്‍ഷത്തിന്റെ അവസാനമാസമായ `പഞ്ഞ'' (കള്ള) കര്‍ക്കടകമാസത്തിന്റെ സ്‌തുതിനാമം. ക്ഷേത്രങ്ങളില്‍ തുഞ്ച്‌ത്തെഴുത്തച്‌ഛന്റെ അദ്ധ്യാത്മരാമായണം മണിപ്രവാളത്തിന്റെ ആദി മുതല്‍ അന്തം വരെയുള്ള പാരായണം പേരിനു ചേര്‍ന്നവിധം മാസത്തിന്റെ പ്രതിച്‌ഛായ ഉയര്‍ത്തുവാന്‍ ഏറെ സഹായിച്ചിട്ടുണ്ട്‌.

ഇപ്പോള്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ തങ്ങള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഉത്സവമായ പൊന്നിന്‍ ചിങ്ങമാസത്തിലെ പൊന്നോണം ആഘോഷിക്കുവാന്‍ അത്തനക്ഷത്രത്തിന്റെ ഉദയവും കാത്ത്‌ ആകാശത്തില്‍ കണ്ണും നട്ട്‌ ഇരിക്കുകയാണ്‌.

തൈ, തൈ, തകതൈ, തകതോം
ഓ, തിത്തിത്താര, തിത്തിത്തൈ
തിത്തൈ, തിത്തൈ, തക തൈാം.

എങ്ങും ആര്‍പ്പോ വിളികള്‍. മഹാവിഷ്‌ണുവിന്റെ ത്രിവിക്രമാവതാരമായ വാമനമൂര്‍ത്തിയുടെ ത്രിക്കാലുകള്‍ പതിഞ്ഞ, ത്രിക്കാല്‍കരയെന്ന ത്രിക്കാക്കരയില്‍ തിരുവോണനാളില്‍ എഴുന്നെള്ളുന്ന മഹാബലിതമ്പുരാനും, അന്നേദിവസം ആറന്മുള പാര്‍ത്ഥസാരത്ഥി ക്ഷേത്രത്തില്‍ എഴുന്നെള്ളുന്ന മഹാവിഷ്‌ണുവിനും ഓണസദ്യ ഒരുക്കുവാന്‍ കരകളില്‍ നിന്നും വിഭവങ്ങള്‍ സംഭരിച്ചുകൊണ്ട്‌ കുതിക്കുന്ന പള്ളിയോടത്തിനു അകമ്പടി പോകുവാന്‍ ഒരുങ്ങുന്ന നാഗവള്ളങ്ങളിലേയും, ചുരുളന്‍ വള്ളങ്ങളിലേയും തുഴക്കാരുടെ ആരവങ്ങളും, ആര്‍പ്പൊവിളികളും, ചിങ്ങമാസത്തിലെ കൊയ്‌ത്തുകഴിഞ്ഞ്‌ എവിടേയും ആഹ്ലാദവും, മന്ദഹാസം തൂകുന്ന മുഖങ്ങളും. മലയാളമനസ്സുകളില്‍ ഓണത്തിന്റെ ആവേശം തിരതല്ലിത്തുടങ്ങി. ആര്‍പ്പോവിളികള്‍ ആവേശത്തിനു ലഹരി കൂട്ടുന്നു.

അസുരരാജാവായിരുന്ന വിരോചനന്റെ മകനും, പ്രഹ്ലാദന്റെ പൗത്രനുമായിരുന്ന ബാലിചക്രവര്‍ത്തി നാടുവാണിരുന്ന കാലത്തായിരുന്നല്ലോ കേരളത്തിന്റെ സുവര്‍ണ്ണകാലം. ഒരു അസുരരാജാവായിരുന്ന ഹിരണ്യകശിപുവിനെ വിഷ്‌ണുവിന്റെ അവതാരമായ നരസിംഹ മൂര്‍ത്തി വധിച്ചുവെങ്കിലും മകന്‍ ഭക്‌തപ്രഹ്‌ളാദന്‍ വിഷ്‌ണുവിനോടുള്ള ഭയവും ബഹുമാനവും പൂജയും തുടരുകയും അത്‌ പൗത്രനില്‍
സന്നിവേശിപ്പിക്കുകയും ചെയ്‌തു, പ്രഹ്ലാദന്‍ വിവേകിയും തീതിമാനും, ഉദാരമതിയും എല്ലറ്റിനും ഉപരി ഒരു തികഞ്ഞ വിഷ്‌ണഭക്‌തനും ആയിരുന്നു. നീതിമാനും, കാരുണ്യവാനുമായിരുന്ന പ്രക്ലാദന്റെ സത്‌ഭരണം നാടിനു ഏറെ കീര്‍ത്തിയും അഭിവ്രുദ്ധിയുമുണ്ടാക്കി. അതുകൊണ്ട്‌ മുത്തഛനെപ്പോലെ തന്നെ തികഞ്ഞ വിഷ്‌ണുഭകതനായിരുന്ന മഹാബലിയും അദ്ദേഹത്തിന്റെ ഭരണതന്ത്രങ്ങള്‍ അനുകരിച്ചും അവക്ക്‌ മാറ്റുകൂട്ടിയും രാജ്യം ഭരിച്ചു. അങ്ങനെ പൗത്രന്‍ മുത്തഛനേക്കാള്‍ കീര്‍ത്തിമാനായി.

നിര്‍ഭയരും, ധീരോദാത്തരും, ശൗര്യശാലികളും, ഊര്‍ജ്‌ജസ്വലരുമായിരുന്ന മഹാഭാരതത്തിലെ ഭീമസേനനേയും ഹോമറിന്റെ ഒഡിസ്സിയെസ്സിനേയും ഗ്രീസ്സിന്റെ തീസ്സിയ്‌സ്സിനേയും ട്രോയ്യിലെ ഹെലനേയും പോലെ ഐതിഹ്യങ്ങളിലും, പുരാണങ്ങളിലും നിറഞ്ഞ്‌നിന്ന മഹാരഥന്മാരേയും രഥിമാരേയും മലയാളികള്‍ ആദരിച്ച്‌്‌ പോന്നിരുന്നുവെങ്കിലും, അവരുടെ ചിത്തം കവര്‍ന്നതും, അവര്‍ ഹ്രുദയത്തില്‍ ഏറ്റി ആരാധിച്ചതും ഇവരൊന്നും ആയിരുന്നില്ല. പ്രത്യുത തന്റെ പ്രജകളുടെ സമ്പത്സമ്രുദ്ധിയും സന്തുഷ്‌ടിയും സമാധാനവും മാത്രം ലക്ഷ്യംവച്ച്‌്‌ രാജ്യം ഭരിക്ല വിവേകിയും നീതിമാനും, ഉദാരമനസ്‌കനുമായിരുന്ന മഹാബലി തമ്പുരാനെയായിരുന്നു. അതുകൊണ്ടാണല്ലോ പതിറ്റാണ്ടുകളും, നൂറ്റാണ്ടുകളും, സഹസ്രവര്‍ഷങ്ങളും കഴിഞ്ഞിട്ടും ബലിതമ്പുരാനോടുള്ള ആദരവിനും സ്‌നേഹത്തിനും കുറവു സംഭവിക്കാത്തത്‌.

മഹാബലിയുടെ ബഹുജനസമ്മതിയും ജനസ്വാധീനവും കണ്ട്‌ ദേവന്മാര്‍ അസൂയാലുക്കളായി. അദ്ദേഹത്തിന്റെ ജനപ്രീതിയും, പ്രചാരവും, പ്രസിദ്ധിയും അവരുടെ നിലനില്‍പ്പിനേയും, പരമാധി കാരത്തേയും ബാധിക്കുമെന്നു ഭയന്നു. മഹാബലിയെ ഏതുവിധേ നയും ഒഴിവാക്കാന്‍ മഹാവിഷ്‌ണുവില്‍ ഏറെ സ്വാധീനമുണ്ടായിരുന്ന അദിതിയെന്ന ദേവമാതാവിന്റെ സഹായം തേടി. അദിതിയുടെ അഭിലാഷത്തിനു വഴങ്ങി മഹാബലി ആരാധിക്ലിരുന്ന സര്‍വ്വലോകപരിപാലകനായ വിഷ്‌ണുദേവന്‍ അനീതിയെങ്കിലും, വേഷപ്രഛന്നനായി വാമനരൂപത്തില്‍ വന്ന്‌ ആശ്രമം കെട്ടുന്നതിനു മൂന്നു്‌ കാലടി മണ്ണിനു യാചിച്ചു. വാമനന്റെ അനന്യത സംശയിച്ച ഉപദേഷ്‌ടാവ്‌ ശുക്രാചാര്യരുടെല്‌പഉപദേശത്തിനു വഴങ്ങാതെ ഉദ ാരമനസ്‌കനായല്‌പമഹാബലി വാമനന്റെ ഇംഗിതം സാധിച്ചുകൊടുക്കുവാന്‍ ഒരുങ്ങി. തുടര്‍ന്ന്‌ വാമനന്‍ തന്റെ യഥാര്‍ ത്ഥ പ്രപഞ്ചാനുപാതത്തിലുള്ള വലിപ്പത്തിലേക്ക്‌ വികസിക്കുകയും, ആദ്യത്തെ കാല്‍ചുവ്‌ടുകൊണ്ട്‌ ആകാശത്തേയും, രണ്ടാമത്തെ കാല്‍ ചുവടുകൊണ്ട്‌ ഭൂമിയേയും അളന്നു. മൂന്നാമത്തെ കാല്‍ ചുവടിനു സ്‌ഥലമിക്ലാതെവന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ്‌ കാണിക്ലുകൊടുത്തു. തുടര്‍ന്ന്‌ മഹാവിഷ്‌ണു തന്റെ കാലുകൊണ്ട്‌ മഹാബലിയെ പാതാളത്തിലേക്ക്‌ തള്ളിയെന്നുമാണല്ലോ നമ്മള്‍ വിശ്വസിക്കുന്നത്‌.

വിടപറയും മുമ്പ്‌ ആണ്ടിലൊരിക്കല്‍ തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കുവാന്‍ കേരളത്തില്‍ വരുവാനും അന്നേ ദിവസം അവരോടൊപ്പംല്‌പആഘോഷിക്കുവാനും, അനുവദിക്കണമെന്നുമുള്ള അപേക്ഷ ഒരു വരദാനമായി മഹാബലിക്ക്‌ കൊടുത്തു. അതെ അവസരത്തില്‍ തന്നെ മഹാവിഷ്‌ണുവിന്റെ സാന്നിദ്ധ്യം മഹാബലിക്ക്‌ വിഷ്‌ണുസായൂജ്യം നേടുവാന്‍ സഹായിച്ചുവെന്നും അങ്ങനെ മഹാബലി വൈകുണ്‌ഠത്തില്‍ എത്തിക്ലേര്‍ ന്നുവെന്നും കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. അക്കാരണങ്ങളാല്‍ മലയാളികള്‍ മഹാബലിയേയും വിഷ്‌ണു അവതാരമായ വാമനനേയും ഒരുമിച്ച്‌ ഓണദിവസം സ്വീകരിച്ചാദരിക്കുന്നു.

തിരുവോണത്തിന്റെ പ്രസക്‌തിയും പ്രചാരവും നാള്‍ക്കുനാള്‍ കൂടികൊണ്ടിരിക്കുകയാണു്‌. കേരളസര്‍ക്കാര്‍ ഓണത്തിനു കൊഴുപ്പു കൂട്ടുവാന്‍ സപ്ലയ്‌ ബസാറുകളും, മാവേലി സ്‌റ്റോറുകളും തുറക്കുന്നു. തിരുവോണനാളുകളില്‍ ന്രുത്തങ്ങളും, തെരുവുനാടകങ്ങളും, വാദ്യമേളങ്ങളും, നിശ്‌ചലദ്രുശ്യങ്ങളും, തിരുവോണത്തെ അനുസ്‌മരിക്കുവാന്‍ ഉതകുന്ന ദ്രുശ്യങ്ങളുടെ കലാരൂപങ്ങളുമെല്ലാം ഉള്‍ക്കൊള്ളുന്ന കാര്‍ണ്ണിവലുകള്‍ സംഘടിപ്പിക്കുന്നു, വള്ളംകളി മത്‌സരങ്ങള്‍ ഒരുക്കുന്നു. ജീവനക്കാര്‍ക്ക്‌ മുന്‍കൂര്‍ ശമ്പളവും, പ്രത്യേക ഓണഅലവന്‍സും കൊടുക്കുന്നു. തീവണ്ടി മന്ത്രാലയം കേരളത്തിലേക്ക്‌ പ്രത്യേക തീവണ്ടികള്‍ ഓടിക്കുന്നു.

കച്ചവടക്കാര്‍ കമ്പോളങ്ങളില്‍ ചൈനയില്‍ നിന്നുമിറക്കുമതി ചെയ്യുന്ന മരത്തിലും, ചൈനയിലും, ക്ലാസ്‌റ്റിക്കിലും തീര്‍ത്ത ത്രിക്കാകരപ്പന്റെ വി ഗ്രഹങ്ങളും, ക്ലാസ്‌റ്റിക്ക്‌ പൂക്കളും വ്യവസായശാലകളില്‍ മുന്‍കൂട്ടി ഉണ്ടാക്കിയ പൂക്കളങ്ങളും കൊണ്ട്‌ നിറക്കുന്നു. അച്ചടിശാലകള്‍ ദ്രുശ്യഭംഗിയുള്ളതും, അര്‍ത്ഥവത്തായ സന്ദേശങ്ങള്‍ ഉള്‍കൊള്ളുന്നതുമായ അനുമോദന കാര്‍ഡുകള്‍ വേണ്ടപ്പെട്ടവര്‍ക്കും , പരിചയക്കാര്‍ക്കും അയക്കുവാന്‍ ലഭ്യമാക്കുന്നു. ഒരു ഫോണ്‍ വിളിക്കകലെ സമ്രുദ്ധമായ ഓണസദ്യയും ലഭ്യമാക്കുന്നു.

വിദേശമലയാളികള്‍ വിശാലമായ ഹാളുകളില്‍ ഓണപ്പരിപാടികള്‍ സംഘടിപ്പിക്കുന്നു വിഭവസമ്രുദ്ധമായ ഓണസദ്യകള്‍, നവീനമായ കലാവിരുന്നുകള്‍, കോമടിരാജാക്കന്മാരെകൊണ്ട്‌ കോമടിഷോകള്‍ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടേയും കുരവ വിളികളുടേയുംല്‌പഅകമ്പടികളോടെ ഹോട്ട്‌ഡോഗും, ഹാമ്പര്‍ഗ്ഗറും, ഗ്രില്‍ ചെയ്‌ത കോഴിക്കാലുകളും കൊടുത്ത്‌ കൊഴുപ്പിച്ച കുമ്പകളും തള്ളികൊണ്ട്‌ വരുന്ന മാവേലി തമ്പുരാക്കന്മാരുടെ എഴുന്നെള്ളിപ്പ്‌ എല്ലാം ചേര്‍ത്ത്‌ ഓണപ്പരിപാടികള്‍ ശ്രദ്ധേയമാക്കുന്നു.

ഇതെല്ലാം കാണുമ്പോഴും എന്തെല്ലാമോ നഷ്‌ടപ്പെട്ടുവെന്ന ഒരു തോന്നല്‍. പഴയകാല തിരുവോണാഘോഷങ്ങളുടെ ചിത്തവും, സാരവും, ജീവാത്മാവും കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്‌ടപ്പെട്ടു പോയേക്കുമോ എന്നൊരു ശങ്ക. പട്ടിണിയും ദാരിദ്ര്യവും ഏറേ ഉണ്ടായിരുന്ന അക്കാലത്ത്‌ ഓണദിവസം എല്ലാ വീടുകളിനും സമ്രുദ്ധിയുടെ ദിവസമായിരുന്നു. കാണം വിറ്റും ഓണം ഉണ്ണണമെന്നതല്ലേ പ്രമാണം.

കൂട്ടുകാരുമൊത്ത്‌ ആറ്റുവക്കില്‍ പോയി ചാണകം മെഴുകാത്ത കൊട്ടകളില്‍ കരിമണ്ണു ശേഖരിക്കുന്നതും കളിമണ്ണു കുഴച്ച്‌ തട്ടിന്‍പുറത്ത്‌ സൂക്ഷിച്ചിട്ടുള്ള അച്ചുകളില്‍ കുത്തിനിറച്ച്‌ ഉണങ്ങുവാന്‍ വക്കുന്നതും, ഉണങ്ങിയ ഓണത്തപ്പനേയും, വിഷ്‌ണുവിനേയും വാമനനേയും ഉമിത്തിയില്‍ ചുട്ടെടുക്കുന്നതും അത്തത്തിന്‍ നാള്‍ കൊട്ടും കുരവുമായി, മെഴുകി വ്രുത്തിയാക്കിയ തളത്തിന്റെ നടുവില്‍ അരിപ്പൊടി കോലങ്ങള്‍ അലങ്കരിച്ച്‌്‌ അതിന്മേല്‍ പിറമിഡ്‌ ആക്രുതിയിലുള്ള ത്രുക്കാകരയപ്പന്മാരെ പ്രതിഷ്‌ഠിക്കുന്നതും, ഇപ്പോഴും കൗതുകത്തോടെ ഓര്‍ക്കുന്നു.

ഉത്രാടദിവസം വൈകുന്നേരമാകുമ്പോഴേക്കും ഓണലഹരി തിളച്ചുപൊങ്ങിക്കഴിയും. അന്നേരം ഓണം വന്നു, മാവേലി മന്നന്‍ വന്നു, കണ്‍നിറയെ കാണൂ, ഉണ്ണാന്‍ വാ, ഊഞ്ഞാലാടാന്‍ വാ എന്ന്‌ വിളിക്ല്‌കൂകികൊണ്ട്‌ മുള്ളുവേലികളുടെ ഇടയില്‍ കൂടി എഴഞ്ഞ്‌ നീങ്ങുന്ന ഇടവഴികളില്‍ കൂട്ടം കൂടി പോകുന്നത്‌ എന്തു രസമായിരുന്നു.

ചിങ്ങകൊയ്‌ത്ത്‌ കഴിഞ്ഞ്‌ മെതിച്ച നെല്ല്‌ കാറ്റിലിട്ട്‌ വീശി പതിരുകളയുമ്പോഴും, വാലന്‍ കുട്ടകളില്‍ കോരി പറനിറക്കുമ്പോഴും, വാ പൊലി, പൊലി വാ പൊലി, പൊലി, പൊലി എന്നു ഉരുവിട്ടാല്‍ നെല്ലു പൊലിച്ച്‌്‌ വരുമെന്ന്‌ നിഷക്കളങ്കരായ അന്നത്തെ ക്രുഷിക്കാര്‍ വിശ്വസിക്ലിരുന്നു. അതുപോലെല്‌പതന്നെ അത്തത്തിന്‍ നാള്‍ പൂശേഖരിക്കുവാന്‍ പോകുന്നതിനുമുമ്പ്‌ പൂവ്വിളില്ലാല്‍ ചെടികളില്‍ പൂവിടരുമെന്ന്‌ കുട്ടികള്‍ വിശ്വസിച്ചിരുന്നു. അതുകൊണ്ട്‌ പൂപറിക്കാന്‍ തുടങ്ങുന്നതിനുമുമ്പ്‌ പൂക്കൊട്ടകള്‍ കൈകളില്‍ തൂക്കി കണ്ണടച്ച്‌്‌ നിന്നു പൂവിളി നടത്തുന്നു.

പൂവ്വേ വാ, തുമ്പപൂവ്വേ വാ, പൂമ്പാറ്റെ വാ
ഓണത്തപ്പനു പൂക്കളമിടുവാന്‍ വായോ, വായോ
ഓണത്തുമ്പി, പൂങ്കുയിലേ, പുല്ലാങ്കുയിലേ വാ
മാവേലി മന്നനു പൂക്കളമൊരുക്കാന്‍ വായോ, വായോ..

പൂവ്വിളി കഴിഞ്ഞ്‌ കണ്ണുതുറക്കുമ്പോള്‍ എങ്ങും പൂക്കള്‍. ഒരു വശത്ത്‌ വൈലറ്റ്‌ നിറത്തില്‍ മൂക്കുത്തിപ്പൂക്കള്‍. മറു വശത്ത്‌ മഞ്ഞ നിറത്തില്‍ കോളാമ്പിപ്പൂക്കള്‍. ഇന്നത്തെപോലെ തമിഴ്‌നാട്ടില്‍ നിന്നു ഇറക്കുമതി ചെയ്യുന്ന പൂക്കളും, ചൈനയില്‍ നിന്നും വരുന്ന പ്ലാസ്‌റ്റിക്ക്‌ പൂക്കളും, ചായം മുക്കിയ നെല്ലരിയും, മുത്തുകളും, ഉപയോഗിക്ല്‌ ഒറ്റ ദിവസം കൊണ്ട്‌ ഉത്രാടനാള്‍ പൂക്കളം തീര്‍ക്കുന്ന രീതി അന്നില്ലായിരുന്നു. അത്തനാളില്‍ തുടങ്ങുന്ന പൂക്കളമിടല്‍ ഉത്രാടം നാളിലോ തിരുവോണനാളിലോ ആണു പൂര്‍ത്തിയാക്കിയിരുന്നത്‌. റെഡിമെയ്‌ഡ്‌ വസ്ര്‌തങ്ങള്‍ ലഭ്യമല്ലാതിരുന്ന അക്കാലത്ത്‌ ഓണക്കോടി വളരെ നേരത്തെ എടുക്കുമായിരുന്നു കാരണം കൊച്ചുകുട്ടികള്‍കുള്ള കോണകമാണെങ്കില്‍പോലും അവ അന്നുകാലത്ത്‌ തുന്നിച്ചെടുക്കേണ്ടിയിരുന്നു.

ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ ഉത്രാടനാള്‍ വൈകീട്ടു തുടങ്ങും. മുത്തഛന്റെ നേത്രുത്തത്തിലാണു ഓണസദ്യക്കുള്ള വിഭവങ്ങള്‍ ഒരുക്കുന്നത്‌. തനി കേരളപച്ചക്കറികള്‍ മാത്രമേ ഉപയോഗിക്കുമായിരുന്നുള്ളു. കാരറ്റ്‌, കാബേജ്‌, തക്കാളി, ബീറ്റുറൂട്ട്‌്‌, ബീന്‍സ്‌്‌ മുതലായവ ഒഴിവാക്കുമായിരുന്നു. ഓരോ കറിക്കുമുള്ള തീരുവകള്‍ ഓരോ പാത്രത്തിലായി മൂടിവക്കും. പായസങ്ങള്‍ വല്ല്യമ്മായിയുടെ മേല്‍നോട്ടത്തിലായിരുന്നു.തിരുവോണനാളില്‍ അതിരാവിലെ എഴുന്നേറ്റ്‌ കുളിച്ചുതോര്‍ത്തി വ്രുത്തിയായി വരുമ്പോള്‍ ഓണകോടികളുമായി മുത്തഛന്‍ ഉമ്മറത്ത്‌ തയ്യാറായി നില്‍പ്പുണ്ടാകും. ഓരോരുത്തരുടേയും പേരു വിളിക്ലാണു്‌ ഓണകോടികൊടുത്തിരുന്നത്‌. ഓണസദ്യ ഒരുക്കുന്നത്‌ വലുതും ചെറുതുമായ ഉരുളികളിലായിരുന്നു. കറികള്‍ക്ക്‌ പുക ചുവ വരാതിരിക്കുവാന്‍ പ്രത്യേകം തെരഞ്ഞെടുത്ത വിറകെ ഉപയോഗിച്ചിരുന്നുള്ളു. പായസം തയ്യാറാക്കുന്നത്‌ കൊതുമ്പിന്റെ തീയ്യിലായിരുന്നു.

ഉച്ചകഴിഞ്ഞാല്‍ ഓണത്തിന്റെ താളമേളങ്ങളായി. ഊഞ്ഞാലാടല്‍, കൈക്കൊട്ടിക്കളി, നാടന്‍ പന്തുകളി, ഓണത്തല്ല്‌, വൈകുന്നേരങ്ങളില്‍ ഓണപ്പുടവകള്‍ ചുറ്റിയ മങ്കമാരുടെ തിരുവാതിരകളി, കുട്ടികളുടെ കോലുകളി.
തിരുവോണമെന്ന കേരളീയരുടെ തനതായ ഉത്‌സവം, ഐതിഹ്യവും വിളവെടുപ്പും കൈക്കോര്‍ക്കുന്നു അത്തവും ഉത്രാടവും ഒരുമിക്കുന്നു. ഉത്‌സവത്തിന്റെ പ്രത്യേകത അത്‌ അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തു ദിവസത്തില്‍ ഒരുങ്ങി നില്‍ക്കുന്ന്‌ ഒരാഘോഷമല്ലായിരുന്നുവെന്നുള്ളതാണ്‌.

ഒന്നാം ഓണം തിരുവോണമായിരുന്നെങ്കില്‍ രണ്ടാം ഓണം പൊന്നോണമായിരുന്നു. അതിനു കാരണമുണ്ട്‌. ശ്രാവണമാ സത്തിന്റെ തുടക്കം രണ്ടാം ഓണദിവസമാണു. കര്‍ക്കടകമാസത്തിലെ കാറ്റും മഴയും ഭയന്ന്‌ പുറംകടലില്‍ നങ്കൂരമിട്ടിരുന്ന വാണിഭ കപ്പലുകള്‍ കരക്കടുക്കുന്നതിനും, വാണിഭത്തിനു തുടക്കം കുറിക്കുന്നതിനുമുള്ള ഏറ്റവും നല്ല ദിവസം ഓണാഘോഷ ലഹരിയില്‍ ന്രുത്തമാടി സന്തോഷിച്ചിരിക്കുന്ന രണ്ടാം ഓണദിവസം ആയിരുന്നുവെന്നാണു കണക്ക്‌ കൂട്ടിയിരുന്നത്‌. അന്നേ ദിവസം അവര്‍ സുഗന്ധവ്യജ്‌ഞന ങ്ങള്‍ വാങ്ങി പകരം സ്വര്‍ണ്ണം കൊടുക്കുമായിരുന്നു, അത്‌കൊണ്ട്‌ രണ്ടാമോണം, പൊന്നാണമായി. രണ്ടാമോണ സദ്യയും ഓണസദ്യയെക്കാള്‍ കേമമായിരുന്നു. മൂന്നാം ഓണം ആകുമ്പോഴേക്കും മഹാബലി തിരിയെ പൊയ്‌കഴിഞ്ഞിരിക്കും. ഭക്ഷണത്തോടുള്ള ആസക്‌തി അല്‍പ്പമൊക്കെ കുറഞ്ഞിരിക്കും. അതുകൊണ്ട്‌ മൂന്നാം ഓണം മുക്കിയും മൂളിയും (മുക്കിലും മൂലയിലും) എന്നാണ്‌്‌ വയ്‌പ്പ്‌. നാലാം ദിവസം ഓണവിഭവങ്ങള്‍ മിക്കവാറും തീര്‍ന്നിരിക്കും. അത്‌ കൊണ്ട്‌ നാലാം ഓണം നക്കിയും തോര്‍ത്തിയും എന്നാണു അറിയപ്പെട്ടിരുന്നത്‌. എല്ലാം കാലിയാക്കി കഴിഞ്ഞാല്‍ അഞ്ചാം ഓണം അച്ചി വീട്ടിലല്ലെ പറ്റുകയുള്ളു.

ഓണം എന്ന പേരിന്റെ ഉത്ഭവം തന്നെ രസകരമാണു. `ശ്രാവണം' രൂപഭേദപ്പെട്ട്‌ `ആവണമായി' ആവണം ലോപിച്ച്‌ ഓണമായി.

ഓണനാളില്‍ കേരളീയര്‍ ജാതിയും മതവും, കുബേര കുചേലവ്യത്യാസങ്ങളും മറന്ന്‌ `നാനാവര്‍ണ്ണങ്ങള്‍ ചേര്‍ന്ന രശ്‌മി പോലെ' ഒന്നാകുമെന്നാണു എനിക്ക്‌ കുട്ടിക്കാലത്ത്‌ തോന്നിയിരുന്നത്‌.

ആ നല്ല നാളുകള്‍ ഇനിയും നമുക്ക്‌ തിരിച്ച്‌ കിട്ടുമോ? എന്തുകൊണ്ട്‌ പാടില്ല! നാം നമ്മെ പാടെ മറന്നു ചെയ്‌തുകൂട്ടുന്ന `ഉച്ചനീചത്വങ്ങള്‍ക്ക്‌' അറുതി വരുത്തിയാല്‍ പോരെ?
ഓര്‍മ്മയിലെ ഓണം (സ്‌റ്റീഫന്‍ നടുക്കുടിയില്‍, ഫ്‌ളോറിഡ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക