ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലുള്ള പെന്തക്കോസ്ത്
സഭകളുടെ സംയുക്ത സംഘടനയായ ''പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ഓഫ് ഹൂസ്റ്റണ്‍
വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും ഒക്ടോബര്‍ 19, 20, 21 തീയതികളില്‍
നടത്തുന്നു. ഹൂസ്റ്റണിലും പ്രാന്തപ്രദേശങ്ങളിലുമുള്ള 13 സഭകളുടെ
ഐക്യവേദിയാണിത്.
സ്റ്റാഫോഡിലുള്ള ലിവിംഗ് വാട്ടര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ്
മീറ്റിഗുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി
6.30നു പൊതുയോഗങ്ങള്‍ നടക്കും. 21-ാം തീയതി ഞായറാഴ്ച രാവില 9 മണിയ്ക്കു
സഭായോഗം ഉണ്ടായിരിക്കുന്നതാണ്. മീറ്റിംഗുകള്‍ക്കു ഹൂസ്റ്റണിലുള്ള സഭാ
ശുശ്രൂഷകന്മാര് നേതൃത്വം കൊടുക്കും.
ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍
ഫിലിപ്പ് പി. തോമസ് മുഖ്യ പ്രഭാഷകനായി എത്തിച്ചേരും. ഈ ഫെലോഷിപ്പിനു
നേതൃത്വം കൊടുക്കന്നത് പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ഏബ്രഹാം, വൈസ്
പ്രസിഡന്റ് പാസ്റ്റര്‍ ഏബ്രഹാം തോമസ് സെക്രട്ടറി ജോര്‍ജ് തോമസ്, ട്രഷറാര്‍
സോളമന് ഡാനിയേല്‍ , സോംങ് കോഡിനേറ്റര്‍ പാസ്റ്റര്‍ ജോണ്‍ സി. ദാനിയോല്‍
എന്നിവരാണ്.
യുവജനങ്ങള്‍ക്കായുള്ള പ്രത്യേക മീറ്റിംഗുകള്‍ ഇമ്മാനുവേല്‍ പെന്തക്കോസ്തു
അസംബ്ലിയില്‍ ക്രമീകരിച്ചിട്ടുണ്ട്. ഫെലോഷിപ്പിന്റെ വകയായി ക്വയര്‍
ഉണ്ടായിരിക്കുന്നതാണ്.
പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ഏബ്രഹാം,പ്രസിഡന്റ് പാസ്റ്റര്‍ തോമസ് ഏബ്രഹാം,സോംങ് കോഡിനേറ്റര്‍ പാസ്റ്റര്‍ ജോണ്‍ സി. ദാനിയോല്‍ ,വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ഏബ്രഹാം തോമസ്,ട്രഷറാര്‍ സോളമന് ഡാനിയേല്‍ ,പാസ്റ്റര്‍ ഫിലിപ്പ് പി. തോമസ്