Image

ജയഭാരതി വീണ്ടുമെത്തുന്നു; സാജന്‍ ചിത്രത്തിലൂടെ

Published on 07 September, 2013
ജയഭാരതി വീണ്ടുമെത്തുന്നു; സാജന്‍ ചിത്രത്തിലൂടെ
പ്രശസ്‌ത നടി ജയഭാരതി അഭിനയരംഗത്തേക്ക്‌ മടങ്ങിയെത്തുന്നു. സംവിധായകന്‍ എകെ സാജന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ ജയഭാരതി വീണ്ടും മലയാളത്തിലെത്തുകയാണ്‌. മുരളി ഗോപി, നരേന്‍, ഭാവന എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ടൊരു റോളിലാണ്‌ ജയഭാരതി എത്തുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌.

മലയാളത്തില്‍ അന്‍പതിലേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള ജയഭാരതി സജീവമായ സിനിമാ ജീവിതത്തില്‍ നിന്നും മാറിനിന്നശേഷവും ഇടക്കിടെ സിനിമയിലും സീരിയലുകളിലുമെല്ലാമായി വന്നുപോയിട്ടുണ്ട്‌.

1967ലാണ്‌ ജയഭാരതി അഭിനയം തുടങ്ങിയത്‌. ജെ. ശശികുമാര്‍ സംവിധാനം ചെയ്‌ത പെണ്‍മക്കള്‍ ആയിരുന്നു ജയഭാരതിയുടെ ആദ്യ സിനിമ. ആദ്യകാലത്ത്‌ ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ഇവര്‍ പിന്നീട്‌ നായിക വേഷങ്ങളിലും അഭിനയിച്ചു. ഏറ്റവും മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ട്‌. വിവിധ ചിത്രങ്ങളിലെ അഭിനയത്തിന്‌ 1972ലും മാധവിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന്‌ 1973ലുമാണ്‌ ഈ പുരസ്‌കാരങ്ങള്‍ ലഭിച്ചത്‌.
ജയഭാരതി വീണ്ടുമെത്തുന്നു; സാജന്‍ ചിത്രത്തിലൂടെ
ജയഭാരതി വീണ്ടുമെത്തുന്നു; സാജന്‍ ചിത്രത്തിലൂടെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക