Image

ജപ്പാനിലും ബോളിവുഡ്‌ നടി ശ്രീദേവിക്ക്‌ ഫാന്‍സ്‌

Published on 09 September, 2013
ജപ്പാനിലും ബോളിവുഡ്‌ നടി ശ്രീദേവിക്ക്‌ ഫാന്‍സ്‌
ബോളിവുഡ്‌ താരം ശ്രീദേവിക്ക്‌ ജപ്പാനിലും ഫാന്‍സ്‌. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ സിനിമാ താരം എന്ന ബഹുമതിയാണ്‌ ഇവരെ തേടിയെത്തിയത്‌. തമിഴ്‌ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‌ ഇവിടെ വന്‍ ആരാധകവൃന്ദമുണ്ടായിരുന്നു.

ശ്രീദേവി തിരിച്ചുവരവ്‌ നടത്തിയ ഇംഗ്‌ളീഷ്‌ വിംഗ്‌ളീഷ്‌ എന്ന ചിത്രത്തിലെ അഭിനയമാണ്‌ അവരെ ജപ്പാനില്‍ പ്രിയതാരമാക്കിയത്‌. ടോക്യോ ഐച്ചി വിമെന്‍സ്‌ ഫെസ്റ്റിവലില്‍ ഈ ചിത്രം കഴിഞ്ഞയാഴ്‌ച പ്രദര്‍ശിപ്പിച്ചു. ചിത്രത്തില്‍ ശ്രീദേവിയുടെ പ്രകടനം വളരെയധികം പ്രശംസിക്കപ്പെട്ടു എന്നാണ്‌ ജപ്പാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അവിടത്തെ സ്‌ത്രീ ആരാധകര്‍ ശ്രീദേവിയെ നേരിട്ടു കാണാന്‍ ആഗ്രഹവും പ്രകടിപ്പിച്ചിട്ടുണ്ട്‌. ചിത്രം ഡിസബംറില്‍ മാത്രമെ ടോക്യോയില്‍ പ്രദര്‍ശനം ആരംഭിക്കുകയുള്ളൂ.
ജപ്പാനിലും ബോളിവുഡ്‌ നടി ശ്രീദേവിക്ക്‌ ഫാന്‍സ്‌ജപ്പാനിലും ബോളിവുഡ്‌ നടി ശ്രീദേവിക്ക്‌ ഫാന്‍സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക