Image

മാര്‍ക്ക്‌ പത്താം വാര്‍ഷികവും ഫാമിലി നൈറ്റും ഫ്രാങ്കോയുമൊത്ത്‌ നവംബര്‍ 19-ന്‌

ജോയിച്ചന്‍ പുതുക്കുളം Published on 13 October, 2011
മാര്‍ക്ക്‌ പത്താം വാര്‍ഷികവും ഫാമിലി നൈറ്റും ഫ്രാങ്കോയുമൊത്ത്‌ നവംബര്‍ 19-ന്‌
ഷിക്കാഗോ: മലയാളി റെസ്‌പിരേറ്ററി തെറാപ്പിസ്റ്റുകളുടെ പ്രൊഫഷണല്‍ സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ്‌ റെസ്‌പിരേറ്ററി കെയര്‍ (മാര്‍ക്ക്‌) പത്താം വാര്‍ഷികവും ഫാമിലി നൈറ്റും സംയുക്തമായി നവംബര്‍ 19-ന്‌ ശനിയാഴ്‌ച ആഘോഷിക്കുന്നതാണെന്ന്‌ മാര്‍ക്ക്‌ പ്രസിഡന്റ്‌ ഫിലിപ്പ്‌ കുന്നേലും സെക്രട്ടറി വിജയ്‌ വിന്‍സെന്റും അറിയിച്ചു.

വൈകുന്നേരം ആറുമണി മുതല്‍ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളി ഹാളില്‍ വെച്ചാണ്‌ പരിപാടികള്‍ നടക്കുക. പ്രസ്‌തുത പരിപാടിയില്‍ ജി.എസ്‌.എ ഷിക്കാഗോയുടെ റീജിയണല്‍ അഡ്‌മിനിസ്‌ട്രേറ്ററായ ആന്‍ ലത കാലായില്‍, ഇല്ലിനോയി സൊസൈറ്റി ഓഫ്‌ റെസ്‌പിരേറ്ററി കെയര്‍ (ഐ.എസ്‌.ആര്‍.സി) പ്രസിഡന്റ്‌ കുര്‍ട്ടിസ്‌ ക്രഷ്‌മര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. തുടര്‍ന്ന്‌ നടക്കുന്ന കലാസന്ധ്യയ്‌ക്ക്‌ സുപ്രസിദ്ധ പിന്നണി ഗായകന്‍ ഫ്രാങ്കോ നേതൃത്വം നല്‍കും. വിവിധ കലാപരിപാടികളും തദവസരത്തെ മോടിപിടിപ്പിക്കും.

കഴിഞ്ഞകാല നേട്ടങ്ങള്‍ അയവിറക്കുന്നതിനും സൗഹൃദം പുതുക്കുന്നതിനുമൊപ്പം ഫ്രാങ്കോയുടെ സംഗീതമാധുരി ആസ്വദിക്കുന്നതിനുമായി എല്ലാ റെസ്‌പിരേറ്ററി തെറാപ്പിസ്റ്റുകളേയും സുഹൃത്തുക്കളേയും അഭ്യുദയകാംക്ഷികളേയും കുടുംബസമേതം നവംബര്‍ 19-ന്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളിലേക്ക്‌ ക്ഷണിക്കുന്നതായി ആഘോഷ കമ്മിറ്റിക്കുവേണ്ടി റഞ്ചി വര്‍ഗീസ്‌, സ്‌കറിയാ കുട്ടി തോമസ്‌ എന്നിവര്‍ അറിയിക്കുന്നു. ഫാമിലി ടിക്കറ്റിന്‌ നൂറു ഡോളറും, സ്‌പോണ്‍സര്‍ ഫാമിലി ടിക്കറ്റിന്‌ മുന്നൂറ്‌ ഡോളറുമായിരിക്കും നിരക്ക്‌.

ഒക്‌ടോബര്‍ എട്ടാംതീയതി മോര്‍ട്ടണ്‍ ഗ്രോവ്‌ ക്‌നാനായ പള്ളി ഹാളില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ്‌ സമ്മേളനത്തില്‍ വെച്ച്‌ റേച്ചല്‍ ജോസഫിന്‌ ആദ്യ ടിക്കറ്റ്‌ നല്‍കിക്കൊണ്ട്‌ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ റഞ്ചി വര്‍ഗീസ്‌ നിര്‍വഹിച്ചു. തദവസരത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ജസ്സി റിന്‍സി, സെക്രട്ടറി വിജയ്‌ വിന്‍സെന്റ്‌, ട്രഷറര്‍ സ്‌കറിയാക്കുട്ടി തോമസ്‌, ഉപദേശകസമിതി അംഗങ്ങളായ ജോസഫ്‌ ചാണ്ടി, ടോം കാലായില്‍, ജോസ്‌ കല്ലിടുക്കില്‍, പി.ആര്‍.ഒ റോയി ചേലമലയില്‍, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ സാംസണ്‍ വര്‍ക്കി, ജോമോന്‍ തെക്കെപ്പറമ്പില്‍, ഗ്രേസ്‌ കളരിക്കറ, ലീക്കോസ്‌ ജോസഫ്‌,. സാം തുണ്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടിക്കറ്റിനും മറ്റ്‌ വിവരങ്ങള്‍ക്കും റെഞ്ചി വര്‍ഗീസ്‌ (847 845 7361), സ്‌കറിയാ കുട്ടി തോമസ്‌ (847 910 6487), വിജയ്‌ വിന്‍സെന്റ്‌ (847 338 1233) എന്നിവരുമായോ മറ്റ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. റോയി ചേമലയില്‍ അറിയിച്ചതാണ്‌.
മാര്‍ക്ക്‌ പത്താം വാര്‍ഷികവും ഫാമിലി നൈറ്റും ഫ്രാങ്കോയുമൊത്ത്‌ നവംബര്‍ 19-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക