Image

ഒരു കര്‍ക്കിടകം 29 (കവിത-ശങ്കര്‍ ഒറ്റപ്പാലം)

ശങ്കര്‍ ഒറ്റപ്പാലം Published on 09 September, 2013
ഒരു കര്‍ക്കിടകം 29 (കവിത-ശങ്കര്‍ ഒറ്റപ്പാലം)

കുളിര്‍കോരുമിന്നൊരു കര്‍ക്കിടരാവില്‍
തൃശ്ശിവപേരൂരില്‍ കുളിരേകും സന്ധ്യയില്‍
വടക്കുംനാഥന്‍ കുടികൊള്ളും ക്ഷേത്രത്തിന്‍
വടക്കുംഭാഗത്തായ് ഒരുമിച്ചു നമ്മള്‍

സ്‌നേഹത്തിന്‍ ഊഷ്മളതയില്‍ ഊളിയിട്ടും
ഗതകാലസ്മൃതികളില്‍ മുങ്ങിയും െപാങ്ങിയും
കിട്ടിയാചിപ്പികള്‍ മെല്ലെ തുറന്നുവെച്ചും
അതിന്‍മുത്തുകള്‍ കണ്ടൊക്കെ ആനന്ദിച്ചും

സ്‌നേഹത്തിന്‍ പാല്‍ത്തിരകളുയര്‍ന്ന് പൊങ്ങി
അതിന്‍ ഓളത്തില്‍ നമ്മള്‍ ആലോലമാടി
ഒരുരാത്രി പോയതറിഞ്ഞില്ലൊട്ടും......
നിദ്രയോ വിട്ടുമാറിയില്ലൊട്ടും....

പുലര്‍കോഴി കൂവുന്നോ...? ഇത്രയും നേരത്തെ....?
ശരി തന്നെ, കാലം നമുക്കായ് കാത്തുനില്‍ക്കില്ലൊരിക്കലും!!!!!
പലവഴികള്‍ താണ്ടി നമ്മള്‍ ഇന്നിവിടെയെത്തി
യാത്ര ചോദിക്കുവാന്‍ സമയമിങ്ങെത്തി

വടക്കുംനാഥനെ വണങ്ങി നമ്മള്‍
തല്ക്കാലം വിടചൊല്ലി പിരിഞ്ഞിടുന്നു.
പതഞ്ഞുപൊങ്ങുമൊരു സൗഹൃദം പങ്കിടാന്‍
ഇനിയുമൊരു സന്ധ്യക്കായ് കാത്തിരിക്കാം.....
ശങ്കര്‍ ഒറ്റപ്പാലം



Join WhatsApp News
Sudhir Panikkaveetil 2013-09-10 18:00:34
ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി വന്നുവല്ലോ
ഇന്നലെ നീ വടക്കുംന്നാഥന്റെ മുന്നിൽ എന്ന് പാടി
അമ്പലനടയിൽ വർഷങ്ങൾക്ക് മുമ്പ് നിന്നത് ഓർമ്മ
വന്നു. കവിക്ക് അഭിനന്ദനങ്ങൾ.
PKB 2013-09-21 22:33:19
You took me back to 1973-1977 my life in Thrissur Govt. Engineering clloege and we use to spent days with my friends in the at same place (Tekkinkadu Mydanam).expecting more and more in your free time and ALL WISHES.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക