Image

ന്യൂജേഴ്‌സി ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷനില്‍ ഓണാഘോഷം ഉജ്വലമായി

ജോയിച്ചന്‍ പുതുക്കുളം Published on 13 October, 2011
ന്യൂജേഴ്‌സി ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷനില്‍ ഓണാഘോഷം ഉജ്വലമായി
ന്യൂജേഴ്‌സി: ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ പള്ളിയില്‍ സെപ്‌റ്റംബര്‍ 24-ന്‌ ഇടവകയിലെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വര്‍ണ്ണോജ്വലമായ ഓണാഘോഷങ്ങള്‍ നടന്നു. പരമ്പരാഗതമായ ഓണവസ്‌ത്രം ധരിച്ചെത്തിയ ഇടവകാംഗങ്ങളും കുട്ടികളും പരിപാടികളെ കൂടുതല്‍ മോടി പിടിപ്പിച്ചു.

പരിപാടികളില്‍ അത്യാകര്‍ഷകമായിരുന്നത്‌ 110 കുട്ടികള്‍ അടങ്ങുന്ന (മലയാളം സ്‌കൂളിലെ) ആറ്‌ ഗ്രൂപ്പുകളായി നടത്തിയ പൂക്കള മത്സരമാണ്‌. 4 വയസ്സുമുതല്‍ 17 വയസ്സുവരെയുള്ള കുട്ടികള്‍ വാശിയേറിയ പൂവിടീല്‍ നടത്തിയപ്പോള്‍ നൂറുകണക്കിനാളുകള്‍ വിസ്‌മഭരിതരായി നോക്കിനിന്നു. ഒന്നിനൊന്ന്‌ മെച്ചമായിരുന്ന പൂക്കളങ്ങള്‍ ജഡ്‌ജ്‌ ചെയ്‌തത്‌ ഫ്രാന്‍സീസ്‌ തടത്തില്‍, വര്‍ഗീസ്‌, ഹെലന്‍ ജോര്‍ജ്‌, ആനി എന്നിവരാണ്‌.

പൂവിടലിനുശേഷം ഫാ. പോള്‍ കോട്ടയ്‌ക്കല്‍ അര്‍പ്പിച്ച വി. കുര്‍ബാനയ്‌ക്കുശേഷം വിഭവസമൃദ്ധമായ ഓണസദ്യ ഏവരും ആസ്വദിച്ചു.

പൂക്കളമത്സരത്തിന്റെ സമ്മാനദാനം അഭിവന്ദ്യ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ കൈയില്‍ നിന്നും സ്വീകരിച്ചപ്പോള്‍ കുട്ടികള്‍ അഭിമാനിതരായി.

ഒന്നാം സമ്മാനം കിട്ടിയ ഗ്രൂപ്പിലെ അംഗങ്ങള്‍: സജന മാത്യു, അരുണ്‍ ആന്റണി, ഇസബെല്‍ ഉമ്മിണി, നോയല്‍ ഷാജി, ഇവ ആന്റണി, ജഫിന്‍ ജേക്കബ്‌, സ്റ്റെഫിനി മാത്യു, നീതു കുഞ്ഞുമോന്‍, രേഷ്‌മ പോള്‍, അലിഷ ജോണ്‍, പോറസ്‌ പള്ളുപേട്ട, അലോഷ്യസ്‌ ആല്‍ബര്‍ട്ട്‌ എന്നിവരാണ്‌.

രണ്ടാം സമ്മാനം കിട്ടിയ ഗ്രൂപ്പിലെ അംഗങ്ങള്‍: കെവിന്‍ ജോസഫ്‌, ലെസ്‌ലി സെബി, ആന്‍ മേരി മലേക്കുന്നേല്‍, ആഷ്‌ലി ആന്റണി, മെര്‍ലിന്‍ തലക്കോട്ടൂര്‍, മെറിന്‍ ജേക്കബ്‌, മെലിസ ജേക്കബ്‌, സ്റ്റേസി ജോസഫ്‌, വില്‍ബര്‍ട്ട്‌ ജോസഫ്‌, നവീന്‍ ജോയി, രോഹിത്‌ പോള്‍, തോബിന്‍ തോമസ്‌, എമില്‍ സാജു, മെല്‍വിന്‍ തലക്കോട്ടൂര്‍ എന്നിവരാണ്‌.

ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌ മലയാളം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മേരി പാലാട്ടി, വിമന്‍സ്‌ ഫോറം സെക്രട്ടറി ഷൈനി, റെസിന്‍, ട്രഷറര്‍ ഗ്രേസി, സജി അംഗങ്ങളായ സാലി, റൂബി, മേരിക്കുട്ടി, ജെയ്‌സി എന്നിവരാണ്‌. വിമന്‍സ്‌ ഫോറം പ്രസിഡന്റായ മരിയ തോട്ടുകടവില്‍ അറിയിച്ചതാണിത്‌.
ന്യൂജേഴ്‌സി ഗാര്‍ഫീല്‍ഡ്‌ സീറോ മലബാര്‍ മിഷനില്‍ ഓണാഘോഷം ഉജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക