Image

കേരള വികസനത്തിനിനിയും വേണ്ടത് വിമാനത്താവളമോ ? --- ക്യാപ്റ്റന്‍.രാജു ഫിലിപ്പ്

ക്യാപ്റ്റന്‍.രാജു ഫിലിപ്പ് Published on 11 September, 2013
കേരള വികസനത്തിനിനിയും വേണ്ടത് വിമാനത്താവളമോ ? --- ക്യാപ്റ്റന്‍.രാജു ഫിലിപ്പ്
ന്യൂയോര്‍ക്ക്: സോളാര്‍ അഴിമതിയും, മന്ത്രിസഭാ പുനഃസംഘടനയും പ്രതിപക്ഷ സമരമുറകളും തുടങ്ങിയ തീപ്പൊരിവിഷയങ്ങള്‍ കേരളത്തിലെ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ ഒളിഞ്ഞും. തെളിഞ്ഞും കേള്‍ക്കുന്ന വിഷയമാണ് പ്രാദേശിക മേഖലകളില്‍ വിമാനത്താവളങ്ങള്‍ മൊത്തമായുള്ള ഒരുപറ്റം ജനങ്ങളുടെ മുറവിളി. ആറന്‍മുളയിലും മലയോര മേഖലയായ ഇടുക്കിയിലും വിമാനത്താവളങ്ങള്‍ ഉണ്ടായേ തീരൂ എന്ന മട്ടിലാണ് സ്ഥലത്തെ ചില രാഷ്ട്രീയ നേതാക്കന്‍മാരുടെ പിന്‍ബലത്തോടെയുള്ള കോലാഹലങ്ങള്‍ മധ്യതിരുവിതാംകൂര്‍ മേഖലയില്‍ നിന്നുമള്ള ആയിരക്കണക്കിനു പ്രവാസി മലയാളികള്‍ക്ക് കൂടുതല്‍ പ്രയോജനമുണ്ടാകുമെന്നൊക്കെയാണ് ഈ ആവശ്യക്കാരുടെ വാദഗതി.

ശബരിമലയും , മലയാറ്റൂരും പോലെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര എളുപ്പമാകുമെന്നാണ് ഇടുക്കി വിമാനത്താവളം  സ്വപ്നം കാണുന്നവരുടെ നിലപാട്. അടുത്ത കാലത്തുണ്ടാമ പ്രകൃതി ക്ഷോഭ ദുരന്തങ്ങളിന്‍ കുടുതല്‍ കാര്യക്ഷമമായി രക്ഷാപ്രവര്‍ത്തനം നടത്തുവാന്‍ വിമാനമിറങ്ങുനാന്‍ സൗകര്യമുണ്ടായിരുന്നെങ്കിന്‍ സാധിച്ചേനെ എന്നും ഇക്കൂട്ടര്‍ പറയുന്നു. കൃഷിയിടങ്ങളുടെ നശീകരണവും  കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ വരവുമൊന്നു, പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കൂടുതന്‍ വ്യതിയാനം വരുത്തുമെന്നു കാട്ടി പ്രകൃതി സ്‌നേഹികള്‍ സമരം നടത്തി നിലയുറപ്പിച്ചിരിക്കുന്നു.

വിശാല ഭാരതത്തിന്റെ തെക്കുപടിഞ്ഞാറായി വെറും 38,863 ചതുരക്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണം മാത്രമുള്ള നമ്മുടെ കൊച്ചു കേരളത്തിന്‍ ഇപ്പോള്‍ തന്നെ അത്യാധുനിക സൗകര്യങ്ങളെല്ലാമുള്ള മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നുമായി നൂറു കണക്കിന് യാത്രക്കാര്‍ ദിവസേന പ്രാദേശിക വിദേശ യാത്രകള്‍ നടത്തുന്നുണ്ട്. കേരളത്തിലെ 14 ജില്ലകളില്‍ നിന്നും പരമാവധി രണ്ടു മണിക്കൂറിന്‍ താഴെ മാത്രം റോഡു മാര്‍ഗം യാത്ര ചെയ്താന്‍ എത്തിച്ചേരാവുന്ന ദൂരത്തിലാണ് ഈ എയര്‍ പോര്‍ട്ടുകള്‍ ഓരോന്നും. നിലവിലുള്ള നൂതന സൗകര്യങ്ങളില്‍ തന്നെ ഇനിയുമേറെ വിമാനങ്ങള്‍ക്ക് ദിവസും വന്നു പോകുവാനുള്ള ക്രമീകരണങ്ങള്‍ ഇവിടെ ലഭ്യമാണ് താനും. ഒട്ടനവധി വികസന സാദ്ധ്യതകളും ഏറെയുണ്ട്്. ഈ സാഹചര്യത്തിന്‍ പുതിയ വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കണമെന്നതിലെ യുക്തിയും പ്രസക്തിയും എന്താണ് ?  ഒരു ബസ് സ്റ്റാന്റോ, ഹെലിപ്പാഡോ, കുറഞ്ഞപക്ഷം ഒരാറുപാതി എങ്കിലും നിര്‍മ്മിക്കുന്നതുപോലല്ല നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമിയോ ,ജനവാസ കേന്ദ്രങ്ങളോ നശിപ്പിച്ചിട്ടായിരിക്കും വിമാനത്താവള നിര്‍മാമാണത്തിന് തുടക്കം കുറിക്കുന്നത്. കച്ചവടക്കണ്ണുകളുള്ള ഭൂമാഫിയ ഫ്‌ളാറ്റ്-റിസോര്‍ട്ട് മാഫിയക്കാരുടെ തന്ത്രങ്ങളും പണക്കൊതിയുമൊക്കെ  ഇത്തരം ആവശ്യങ്ങള്‍ക്കു പിന്നില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കാണാവുന്നതേയുള്ളൂ.

ഇപ്പോള്‍ തന്നേ വികലമാക്കിയ നമ്മുടെ ഭൂപ്രകൃതിയുടെ സന്തുലിതാവസ്ഥ കൂടുതന്‍ നശിപ്പിക്കാവാന്‍ സാദ്ധ്യതയുള്ള ഇത്തരം നൂതന പദ്ധതികളെ പരിസ്ഥിതി  വാദികളും, പുരോഗമന പ്രവര്‍ത്തകരും, ശാസ്ത്ര സാഹിത്യ പരിഷത്ത് നേതാക്കളുമൊക്കെ കൂട്ടായി ഏതിര്‍ക്കുന്നതിനെ കുറ്റം പറയുന്നതെങ്ങനെ ? സുഗതകുമീരി ടീച്ചറിനെപ്പോലുള്ളവര്‍ മുന്‍നിരയിലുള്ള ധാര്‍മിക-രഹിത സമരങ്ങല്‍ക്ക് ജനപിന്തുണ വര്‍ദ്ധിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. വിമാനത്തിന്‍ മലയോരമേഖലയിലുള്ള തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് യാത്ര ചെയ്യുവാന്‍ സാമ്പത്തിക ശേഷിയുള്ളവ എത്രയാണെന്ന് ചിന്തിക്കേണ്ടതല്ലെ-ഇനിയതിന് ഒരു ഹെലിപ്പാഡ് നിര്‍മ്മിച്ച് ഹോലിക്കോപ്റ്റര്‍ സര്‍വീസ്  തുടങ്ങുകയാണെങ്കിന്‍ ആ പ്രശ്‌നവും പരിഹരിക്കപ്പെടും. ദുരന്തരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വിമാനത്താവളം എന്ന ആവശ്യം  വെറും ബാലിശം മാത്രം.

നിലവിലെ സാഹചര്യത്തില്‍ കേരളത്തിന്‍ വികസനം വേണമെന്ന കാര്യത്തില്‍ രണ്ടു പകര്‍പ്പില്ല. ഏതു മേഖലയിലാവണമെന്നതിലേ തര്‍ക്കമുള്ളൂ. വാഹനങ്ങളുടെ വര്‍ദ്ധനയും , റോഡുകളുടെ അപര്യാപ്തതയും തിരക്കുപിടിച്ച റോഡുകളുടെ ശോച്യാവസ്ഥയും , പരിസരമലിനീകരണവും, പകര്‍ച്ചവ്യാധികളും , ചികില്‍സാ അപര്യാപ്തതയുമൊക്കെ  പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്. അറ്റകുറ്റപ്പണി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും കുളമാകുന്ന റോഡുകള്‍ ഇന്ന് അഴിമതിയുടെ മുഖവും പേറി കേരളമൊട്ടാകെ നീണ്ടു കിടക്കുന്നു.

പൊതു സ്ഥലങ്ങളില്‍ മാലിന്യ നിക്ഷേപം നടത്തുന്നതും, മാലിന്യ സംസ്‌ക്കരണ പ്ലാന്റുകളുടെ ശോച്യ പ്രവര്‍ത്തനങ്ങളും, കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള ഖര-ദ്രാവക മാലിന്യങ്ങള്‍ പുഴയിലും തോടുകളിലും തള്ളുന്നതും തടയുവാന്‍ യുദ്ധകാലാടിസ്ഥാനത്തിന്‍ നടപടികള്‍ കൂടിയേ തീരൂ. പുതിയ പുതിയ രോഗങ്ങളുടെയും പകര്‍ച്ചവ്യാധികളുടേയും വിളഭൂമിയായി നമ്മുടെ കൊച്ചു കേരളം മാറുന്നത് ഇനിയും അനുവദിച്ചുകൂടാ. ഈ പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരത്തിലൂടെയാവട്ടെ കേരള വികസനം. നൂറു ശതമാനം സാക്ഷരത  കൈവരിച്ചതുപോലെ കൂട്ടായ പരിശ്രമത്തിലൂടെ  , നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കുവാന്‍ നമ്മുടെ കൊച്ചു കേരളത്തിനാവട്ടെ യെന്ന് പ്രത്യാശിക്കാം. താല്ക്കാലിക ലാഭത്തിനായി വീട്ടുമുറ്റത്തു വിമാനത്താവളം വേണമെന്നൊക്കെ പറയുന്നവര്‍ നമ്മുടെ സുന്ദര കേരളത്തിന്റെ നിലനില്‍പ്പിലു ദോഷമായിത്തീരുന്ന ഘടകങ്ങള്‍ മനസ്സിലാക്കണമെന്നഭ്യര്‍ത്ഥിക്കുന്നു.

സമത്വ സുന്ദര കേരളത്തിന്റെ പ്രിയ മക്കള്‍ക്ക് പൊന്നോണാശംസകള്‍ നേരുന്നു.


കേരള വികസനത്തിനിനിയും വേണ്ടത് വിമാനത്താവളമോ ? --- ക്യാപ്റ്റന്‍.രാജു ഫിലിപ്പ്കേരള വികസനത്തിനിനിയും വേണ്ടത് വിമാനത്താവളമോ ? --- ക്യാപ്റ്റന്‍.രാജു ഫിലിപ്പ്കേരള വികസനത്തിനിനിയും വേണ്ടത് വിമാനത്താവളമോ ? --- ക്യാപ്റ്റന്‍.രാജു ഫിലിപ്പ്കേരള വികസനത്തിനിനിയും വേണ്ടത് വിമാനത്താവളമോ ? --- ക്യാപ്റ്റന്‍.രാജു ഫിലിപ്പ്കേരള വികസനത്തിനിനിയും വേണ്ടത് വിമാനത്താവളമോ ? --- ക്യാപ്റ്റന്‍.രാജു ഫിലിപ്പ്കേരള വികസനത്തിനിനിയും വേണ്ടത് വിമാനത്താവളമോ ? --- ക്യാപ്റ്റന്‍.രാജു ഫിലിപ്പ്കേരള വികസനത്തിനിനിയും വേണ്ടത് വിമാനത്താവളമോ ? --- ക്യാപ്റ്റന്‍.രാജു ഫിലിപ്പ്കേരള വികസനത്തിനിനിയും വേണ്ടത് വിമാനത്താവളമോ ? --- ക്യാപ്റ്റന്‍.രാജു ഫിലിപ്പ്
Join WhatsApp News
Jain 2013-09-11 17:18:10
Well said it. Vested interests and short sights of the Politicians and even some of the Pravasi's are determined to ruin Kerala. They don't know the priorities, basic and essential needs of our countries.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക