Image

സി.കെ.ജോയിക്ക് ഷെവലിയര്‍ സ്ഥാനം നല്‍കി.

Published on 13 October, 2011
സി.കെ.ജോയിക്ക് ഷെവലിയര്‍ സ്ഥാനം നല്‍കി.

ന്യൂജേഴ്‌സി: വിശിഷ്ട സഭാ സേവനത്തില്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയുടെ പ്രത്യേക ബഹുമതിയായ ഷെവലിയര്‍ സ്ഥാനം ചിറത്തലാട്ട് സി.കെ.ജോയിക്ക് സമ്മാനിച്ചു. ന്യൂജേഴ്‌സിയിലെ ബര്‍ഗന്‍ ഫീല്‍ഡ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ അമേരിക്കയിലെ മലങ്കര ആര്‍ച്ച് ഡയോസിസ് അധിപനും പാത്രിയര്‍ക്കാ വികാരിയുമായ ആര്‍ച്ച് ബിഷപ്പ് യല്‍ദോ മോ
ര്‍ തീത്തോസ് മെത്രപ്പോലീത്ത സ്ഥാനചിഹ്നം അണിയിക്കുകയും ബഹുമതിപത്രം സമ്മാനിക്കുകയും ചെയ്തു. സഭയിലെ വന്ദ്യ കോറെപ്പിസ്‌ക്കോപ്പമാര്‍ , വൈദീക ശ്രേഷ്ഠര്‍ , ശെമ്മാശന്‍മാര്‍ , ഭദ്രാസനം ഭക്തസംഘടനാ ഭാരവാഹികള്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.

ഷെവലിയര്‍ സി.കെ.ജോയി ചിറത്തലാട്ടിനെ അനുമോദിക്കുവാന്‍ ചേര്‍ന്ന പൊതുസമ്മേളനം ആര്‍ച്ച് ബിഷപ്പ് ഉല്‍ഘാടനം ചെയ്തു. മലങ്കര സഭയിലും, അമേരിക്കയില്‍ എത്തിയ നാള്‍ മുതല്‍ ഭദ്രാസന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം ചെയ്തുവരുന്ന സേവനങ്ങളെ മെത്രാപ്പോലീത്ത പ്രകീര്‍ത്തിച്ചു. സണ്ടേസ്‌ക്കൂള്‍ - സത്യവിശ്വാസ സംരക്ഷണ സമിതി എന്നീ ഭക്തസംഘടനകളുടെ വളര്‍ച്ചക്കു പുരോഗതിക്കും സി.കെ ജോയിയുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ ഏറെ ഉപകരിച്ചിട്ടുണ്ടെന്നും വരും നാളുകളില്‍ ഭദ്രാസനത്തിന്റെ നാനാവിധമായ പുരോഗതിക്കായി യത്‌നിക്കുവാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും മോര്‍ തീത്തോസ് തിരുമനസ്സുകൊണ്ട് ആശംസിച്ചു.

ഇടവക വികാരി റവ.ഡോ.എ.പി.ജോര്‍ജ് സ്വാഗതമാശംസിച്ചു. സഹവികാരി, വെരി.റവ.ഗീവര്‍ഗീസ് പൂത്തൂര്‍ക്കുടിലില്‍ കോറെപ്പിസ്‌ക്കോപ്പ, സാജു പൗലോസ് സി.പി.എ (ഭദ്രാസന ട്രഷറര്‍ ), മാത്യൂസ് മഞ്ച (അന്ത്യോഖ്യാ സത്യവിശ്വാസ സംരക്ഷണ സമിതി, മുന്‍ ജനറല്‍ സെക്രട്ടറി, ബിജു കുര്യന്‍ മാത്യൂസ് (എഡിറ്റര്‍ , വിശ്വാസ സംരക്ഷകന്‍ ) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ശ്രീ.സാജന്‍ സാമുവേല്‍ കൃതഞ്ജത രേഖപ്പെടുത്തി.

വൈറ്റ്‌പ്ലെയിന്‍സ് സെന്റ് മേരീസ് ചര്‍ച്ച്, ബര്‍ഗന്‍ഫീല്‍ഡ് ചര്‍ച്ച് എന്നിവരുടെ സ്ഥാപകാംഗം കൂടിയായ സി.കെ ജോയി, സഭാചരിത്രലേഖന കര്‍ത്താവും മോര്‍ ആദായി സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ബോര്‍ഡംഗവുമാണ്.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ , മലങ്കര ആര്‍ച്ച് ഡയോസിസ്) അ
ിയിച്ചതാണിത്.
സി.കെ.ജോയിക്ക് ഷെവലിയര്‍ സ്ഥാനം നല്‍കി.സി.കെ.ജോയിക്ക് ഷെവലിയര്‍ സ്ഥാനം നല്‍കി.സി.കെ.ജോയിക്ക് ഷെവലിയര്‍ സ്ഥാനം നല്‍കി.സി.കെ.ജോയിക്ക് ഷെവലിയര്‍ സ്ഥാനം നല്‍കി.സി.കെ.ജോയിക്ക് ഷെവലിയര്‍ സ്ഥാനം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക