Image

ചെക്ക്‌ മടങ്ങി; നടി പ്രീതി സിന്റയ്‌ക്ക്‌ ജാമ്യമില്ലാ അറസ്‌റ്റ്‌ വാറന്റ്‌

Published on 12 September, 2013
ചെക്ക്‌ മടങ്ങി; നടി പ്രീതി സിന്റയ്‌ക്ക്‌ ജാമ്യമില്ലാ അറസ്‌റ്റ്‌ വാറന്റ്‌
മുംബൈ: പണമില്ലാതെ ചെക്ക്‌ മടങ്ങിയ കേസില്‍ ബോളിവുഡ്‌ നടി പീതി സിന്റയ്‌ക്ക്‌ ജാമ്യമില്ലാ അറസ്‌റ്റ്‌ വാറന്റ്‌. കഴിഞ്ഞ വര്‍ഷം റിലീസ്‌ ചെയ്‌ത `ഇഷ്‌ഖ്‌ ഇന്‍ പാരിസ്‌ എന്ന സിനിമയുടെ സംഭാഷണരചന നിര്‍വഹിച്ച അബ്ബാസ്‌ ടയര്‍വാല നല്‍കിയ പരാതിയിലാണ്‌ അന്ധേരി മെട്രോപ്പൊലിറ്റന്‍ കോടതിയുടെ വാറന്റ്‌.

അബ്ബാസിന്‌ നല്‍കിയ 18.9 ലക്ഷം രൂപയുടെ ചെക്ക്‌ പണമില്ലാതെ മടങ്ങിയതാണ്‌ കേസിന്‌ ആധാരം.

വാറന്റ്‌ റദ്ദാക്കണമെന്നു കോടതിയോട്‌ അഭ്യര്‍ഥിക്കുമെന്നും ഇല്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. കഴിഞ്ഞതവണ കേസ്‌ പരിഗണിച്ചപ്പോള്‍ ഹാജരാകാതിരുന്നതിന്റെ പേരില്‍ കോടതി 5,000 രൂപ പിഴ ചുമത്തിയിരുന്നു. വാറന്റിന്റെ പശ്‌ചാത്തലത്തില്‍ അറസ്‌റ്റ്‌ തള്ളിക്കളയാനാകില്ലെന്നു മുംബൈ പൊലീസ്‌ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ചെക്ക്‌ മടങ്ങി; നടി പ്രീതി സിന്റയ്‌ക്ക്‌ ജാമ്യമില്ലാ അറസ്‌റ്റ്‌ വാറന്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക