Image

വിശ്വാസങ്ങളും ആചാരങ്ങളും നമ്മെ വേര്‍പെടുത്താതിരിക്കട്ടെ: മറിയാമ്മ പിള്ള (ഫൊക്കാന പ്രസിഡന്റ്)

മറിയാമ്മ പിള്ള Published on 11 September, 2013
വിശ്വാസങ്ങളും ആചാരങ്ങളും നമ്മെ വേര്‍പെടുത്താതിരിക്കട്ടെ: മറിയാമ്മ പിള്ള (ഫൊക്കാന പ്രസിഡന്റ്)
നാടിനെപറ്റി ഒര്‍മ്മിക്കുമ്പോള്‍ സന്തോഷിക്കുകയാണോ അതോ ദുഖിക്കുകയാണൊ വേണ്ടതെന്നു ഫൊക്കാന പ്രസിഡന്റ് മറിയമ്മ പിള്ളക്കു സന്ദേഹം. ഓണക്കാലത്തിനു പഴയ ഉല്ലാസമോ, ആഹ്ലാദാരവങ്ങളൊ, പുലികളിയോ പൂവിളിയോ ഒന്നും കേള്‍ക്കാനില്ല. ഒരു ചടങ്ങു പോലെ ഓണം വരുന്നു, പോകുന്നു.
നാട്ടിലിപ്പോ
ള്‍ എന്നും ഓണം എന്ന അവസ്ഥ ഉണ്ട്. കുറഞ്ഞത് നല്ലൊരു പങ്ക് ആളുകള്‍ക്ക്. എന്നും സ മ്രുദ്ധിയില്‍ ജീവിക്കുമ്പോള്‍ ഒരു ദിവസത്തിനെന്തു പ്രത്യേകത? അമേരിക്കന്‍ മലയാളികളേക്കാള്‍ പണവും സൗകര്യങ്ങളും നാട്ടിലുണ്ട്. (എല്ലാവര്‍ക്കുമല്ല) അതില്‍ അസൂയയൊന്നുമില്ല. സന്തോഷമേയുള്ളു.
അപ്പോള്‍ പിന്നെ പാരമ്പര്യം നില നിര്‍ത്താനുള്ള ബാധ്യത പ്രവാസിക്കു വന്നു ചേരുന്നു. നാമത് ഒട്ടൊക്കെ ഭംഗിയായി ചെയ്യുന്നുമുണ്ട് അവര്‍ ചുണ്ടിക്കാട്ടുന്നു
തണുത്ത ചോറും തണുത്ത കറികളുമൊക്കെ അമേരിക്കയിലെ ഓണാഘോഷത്തിനു വിളമ്പുന്നത് അവര്‍ക്ക് അജ്ഞാതമല്ല. അതിനു ടിക്കറ്റും വയ്ക്കും. അതൊന്നുമില്ലാതെ ഓണം സംഘടിപ്പിക്കാനുള്ള കെല്പ് മിക്ക സംഘടനകള്‍ക്കും ഇല്ലെന്നവര്‍ ചൂണ്ടിക്കാട്ടി.
റാന്നി സ്വദേശിയായ അവര്‍ 1976-ല്‍ ആണു അമേരിക്കയിലെത്തുന്നത്. അന്ന് മലയാളികള്‍ കുറവ്. അതിനാല്‍ ഓരോ വീടുകളിലായിരുന്നു ഓണം.
പിന്നീട് അസോസിയേഷനുകള്‍ അത് ഏറ്റെടുത്തു. എങ്കിലും വീടുകളില്‍ ഭക്ഷണമുണ്ടാക്കുകയായിരുന്നു പതിവ്. 2000-നു ശേഷമാണു ഹോട്ടലുകളില്‍ ഓര്‍ഡര്‍ ചെയ്യുന്നത് തുടങ്ങിയത്.
അവര്‍ ചിക്കഗോയില്‍ അസോസിയേഷന്‍ പ്രസിഡന്റായിരുന്നപ്പോള്‍ 500 പേര്‍ക്ക് സദ്യ വീട്ടില്‍ തയ്യാറാക്കി. ഇന്ന് അത് ഏളുപ്പമല്ല.
ഈയ്യിടെ ഡിട്രോയിറ്റിലെ ഓണത്തിനു ചെന്നപ്പോള്‍ അവിടെ ഒരു വീട്ടില്‍ ആളുകളെല്ലാം സഹകരിച്ചു ഭക്ഷണം ഉണ്ടാക്കുന്നതു കണ്ടു. നല്ല മാത്രുകയാണത്.
മറിയാമ്മ പിള്ളയുടെ വാക്കുകളില്‍:
“ജാതി മതവര്‍ഗ്ഗവര്‍ണ്ണഭേദമില്ലാതെ, നീതിമാനായ ഒരു അസുര രാജാവിന്റെ നല്ല ഭരണ കാലത്തെ സ്മരിക്കുന്ന ഓണം. മൈത്രിയുടെയും, ഐശ്വര്യത്തിന്റെയും, സമ്പല്‍ സമൃദ്ധിയുടെയും, അന്തസ്സിന്റെയും, ആഭിജാത്യത്തിന്റെയും ഓര്‍മ്മകള്‍ ഉള്ള ചിങ്ങമാസക്കാലം. പള്ളിക്കൂടം 10 ദിവസത്തേക്ക് അടയ്ക്കുന്ന സന്തോഷത്തില്‍ ഓണപരീക്ഷയ്ക്കു കാത്തിരിയിക്കുന്ന കുട്ടികളും, തോട്ടിലെ മാവില്‍ തൂങ്ങിയാടാന്‍ ഊഞ്ഞാല്‍ ഒരുക്കുന്നവരും. നാടെങ്ങും നടന്ന് പൂക്കള്‍ ശേഖരിച്ച് പിന്നീട് മത്സരബുദ്ധിയോടെ അത്തപ്പൂക്ക ളം ഒരുക്കുന്നതും ഓര്‍മ്മയില്‍ ഓടിയെത്തുന്നു. എന്നെപോലെ തന്നെ നിങ്ങള്‍ക്കും മനസ്സില്‍ കുളിര്‍മ തോന്നുന്നില്ലെ?.
പാതാളത്തോളം താണ് കൊടുത്ത ഒരു വലിയ രാജാവിന്റെ ഓര്‍മ്മ. ഐതി ഹ്യങ്ങളുടെ സങ്കല്പ തേരിലേറി അദ്ധേഹം വരുന്നു. നമ്മുടെ ഈ വിശ്വാസത്തിന് ഒരു സത്യം ഉണ്ട്.
കള്ളവും ചതിവുമില്ലാത്ത ഒരു നല്ല കാലത്തിന്റെ ഓര്‍മ്മകളെ അനുസ്മരിക്കുന്ന ഓണക്കാലത്തും നാം നാം ചോദിക്കുന്ന ചോദ്യമുണ്ട്. ഇന്ന് എവിടെയാണ് നമ്മുടെ അമ്മ മലയാളം?
മനുഷ്യജീവന് വില കല്പിക്കാത്ത നിഷ്ഠൂര, നികൃഷ്ട തോന്ന്യവാസങ്ങള്‍ക്ക് ഇറ്റില്ലമാവുകയല്ലേ നമ്മുടെ കേരളം? മോഷണവും പിടിച്ചുപറിയും, വേശ്യാവൃത്തിയും ഒന്നും വാര്‍ത്ത പോലുമല്ലാത്ത കാലം.
ഹര്‍ത്താലും, സമരവും, കൊട്ടേഷനും. അഴിമതി നിറഞ്ഞ സാംസ്‌ക്കാരിക ഗുണ്ടകള്‍. മഹാബലി മലയാളി മക്കളെ കാണാന്‍ എത്തുമ്പോള്‍ ഈ നാടിന്റെ സ്ഥിതിയെ ഉറ്റുനോക്കുന്നത് എങ്ങനെയായിരിക്കും?
പ്രവാസ മലയാളികളെ എടുക്കാം. കേവലം ആഘോഷമെന്ന നിലയില്‍ ഈ ഓണം ചടങ്ങാക്കുക മാത്രമല്ലേ ഇവിടെ ചെയ്യുന്നത്?
പഴയ അയല്‍പക്കബന്ധങ്ങളെ, പഴയ മൂല്യങ്ങളെ പഴയ നന്മയുടെ സ്രോതസുകളെ നാം ഓര്‍ക്കാറുണ്ടോ?
തിരക്കുകള്‍ ഒഴിയാത്ത ഈ പ്രവാസ ജീവിതത്തില്‍ നമുക്ക് എന്തു ചെയ്യാന്‍ കഴിയും? വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങളും, അംഗമായരിക്കുന്ന അസോസിയേഷനുകളും ആചരിച്ചുപോരുന്ന ആത്മീയ മതപരമായ അനുഷ്ഠാനങ്ങളും നമ്മെ വേര്‍പെടുത്താതിരിക്കട്ടെ.
ഈ ചരിത്ര ഐതീഹ്യത്തെ സ്മരിക്കുന്ന ഈ സമയം മറ്റെല്ലാം മറന്ന്, സ്‌നേഹത്തിന്റെ അത്തപ്പൂക്കള്‍ ഇട്ട്, സഹോദര്യത്തിന്റെ സദ്യ ഉണ്ട്, സമ്പല്‍ സമൃദ്ധിയുടെ ഈ ഉത്സവം നാളെയുടെ സമാധാനത്തിനായി സമര്‍പ്പിക്കാം.”
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക