Image

നടന്‍ ദിലീപ്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി

Published on 13 September, 2013
നടന്‍ ദിലീപ്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി
പ്രശസ്‌ത നടന്‍ നടന്‍ ദിലീപ്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി. ആദ്യം വെണ്ണകൊണ്ടും പിന്നീട്‌ കദളിക്കുല കൊണ്ടുമാണ്‌ തുലാഭാരം നടത്തിയത്‌. 38,525 രൂപ ദിലീപ്‌ കൗണ്ടറില്‍ അടച്ചു.
രാവിലെ പന്തീരടിപൂജയ്‌ക്കുശേഷമാണ്‌ ദര്‍ശനം കഴിഞ്ഞ്‌ തുലാഭാരം നടത്തിയത്‌. കൂടാതെ മകള്‍ മീനാക്ഷി പഞ്ചസാര കൊണ്ടും തുലാഭാരം നടത്തി.

ദിലീപിന്റെ ശൃംഗാരവേലന്‍ എന്ന ഓണചിത്രത്തിന്റെ റിലീസിന്‌ മുന്നോടിയായാണ്‌ തുലാഭാരം എന്നത്‌ ശ്രദ്ധേയമാണ്‌. സൂപ്പര്‍ ഹിറ്റ്‌ സിനിമയായ മായാമോഹിനിയുടെ വന്‍ വിജയത്തിനുശേഷം ജോസ്‌ തോമസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ്‌ ജയ്‌സണ്‍ ആണ്‌. സിനിമയുടെ അവസാന മിനുക്കുപണികള്‍ നടന്നുവരുന്നു. ഈ ചിത്രത്തിന്‌ മുമ്പ്‌ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ നാടോടിമന്നന്‍ മാറ്റിവെച്ചാണ്‌ ശൃംഗാരവേലന്‍ ഓണത്തിനെത്തിക്കുന്നത്‌.

മായാമോഹിനി എന്ന എക്കാലത്തേയും വലിയ ഹിറ്റിന്‌ ശേഷം ദിലീപും ജോസ്‌ തോമസും ഒന്നിക്കുന്ന ചിത്രം കൂടിയാണ്‌ ശൃംഗാരവേലന്‍. ചിത്രത്തില്‍ തമിഴ്‌ താരം വേദികയാണ്‌ നായിക. ലാല്‍, നെടുമുടിവേണു, ബാബുരാജ്‌ തുടങ്ങിയവരുമുണ്ട്‌. രചന: ഉദയ്‌കൃഷ്‌ണ, സിബി കെ. തോമസ്‌. റഫീക്ക്‌ അഹമ്മദിന്റെ ഗാനങ്ങള്‍ക്ക്‌ ബേണി ഇഗ്നേഷ്യസ്‌ ഈണം പകരുന്നു.
നടന്‍ ദിലീപ്‌ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക