Image

65കാരിയ്ക്കെതിരെ പീഡനശ്രമം: ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ വിദഗ്ധന് 9 വര്‍ഷം തടവ്

Published on 13 September, 2013
65കാരിയ്ക്കെതിരെ പീഡനശ്രമം: ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ വിദഗ്ധന് 9 വര്‍ഷം തടവ്

വാഷിംഗ്ടണ്‍: വിമാനത്തില്‍ വെച്ച് 65കാരിയായ അമേരിക്കന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ വിദഗ്ധന് ഒമ്പത് വര്‍ഷം തടവ്. ഇയാളെ ഇന്ത്യയിലേക്ക് നാടു കടത്താനും കോടതി വിധിച്ചു.അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ കണ്‍സല്‍ട്ടന്റായി ജോലി ചെയ്യുന്ന ശ്രീനിവാസ എസ് ഇറമില്ലി എന്ന 46കാരനാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് ജോണ്‍ എച്ച് ലെഫ് കോ ശിക്ഷ വിധിച്ചത്. 5000 ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ കാലാവധി കഴിഞ്ഞാല്‍ ഒരു വര്‍ഷം കോടതിയുടെ നിരീക്ഷണത്തില്‍ കഴിയണം. ഈ കാലയളവില്‍ വിമാന യാത്രയ്ക്കും വിലക്കുണ്ട്.

2011 ജൂണ്‍ 14നാണ് കേസിനാസ്പദമായ സംഭവം. ചിക്കാഗോയിലേക്കുള്ള വിമാനത്തില്‍ വെച്ച് ശ്രീനിവാസ് സഹയാത്രികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. ഭര്‍ത്താവിനൊപ്പം 34ാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ലാസ്വേഗാസിലേക്ക് പോവുകയായിരുന്ന യുവതിയാണ് പരാതിപ്പെട്ടത്. ഇവരുടെ തൊട്ടടുത്ത സീറ്റിലിരുന്ന ശ്രീനിവാസ് മൂന്ന് തവണ ശരീരത്തില്‍ കൈവയ്ക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്.സമാനമായ രണ്ട് കേസുകളില്‍ നേരത്തെയും ഇയാള്‍ ശിക്ഷിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി.

65കാരിയ്ക്കെതിരെ പീഡനശ്രമം: ഇന്ത്യന്‍ സോഫ്റ്റ് വെയര്‍ വിദഗ്ധന് 9 വര്‍ഷം തടവ്
Join WhatsApp News
kootathil chavitti 2013-09-13 08:48:20

Indian techie Srinivasa Erramilli sentenced to nine months jail in US for groping women inside planes

Kuthikaalu vetti 2013-09-13 12:43:43
He was probably searching for the key board
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക