Image

കാര്‍ത്തികേയന്‍ യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി

Published on 31 May, 2011
കാര്‍ത്തികേയന്‍  യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയനെ യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിന് ശേഷം കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. ഐകകണ്‌ഠേനയായിരുന്നു ജി. കാര്‍ത്തികേയന്റെ തെരഞ്ഞെടുപ്പെന്ന് ചെന്നിത്തല വിശദീകരിച്ചു. ഡപ്യൂട്ടി സ്പീക്കര്‍, പാര്‍ലമെന്ററി കാര്യമന്ത്രി എന്നീ സ്ഥാനങ്ങള്‍ സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. ജൂണ്‍ 22 ചേരുന്ന ഉന്നതാധികാര സമിതിയില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മുന്നണി കണ്‍വീനര്‍ പി.പി തങ്കച്ചന്‍ എന്നിവരാണ് മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് എം നേതാക്കളുമായി പ്രശ്‌നപരിഹാരത്തിന് ചര്‍ച്ചനടത്തിയത്. അഞ്ചാമതൊരു മന്ത്രിസ്ഥാനം എന്ന നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണെങ്കിലും 20 അംഗ മന്ത്രിസഭ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക