Image

പ്രധാനമന്ത്രിയുടെ കത്തില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സുപ്രീം കോടതി

Published on 13 October, 2011
പ്രധാനമന്ത്രിയുടെ കത്തില്‍ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം കേസില്‍ കേന്ദ്രസര്‍ക്കാരിന് വീണ്ടും സുപ്രീം കോടതി വിമര്‍ശനം. ടു ജി ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മുന്‍ ടെലികോം മന്ത്രി എ.രാജയ്ക്ക് അയച്ച കത്തില്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നടപടിയെടുത്തില്ലെന്ന് സുപ്രീം കോടതി ചോദിച്ചു.

കേന്ദ്രസര്‍ക്കാര്‍ തക്കസമയത്ത് നടപടിയെടുത്തിരുന്നെങ്കില്‍ ഇത്രയും വലിയ അഴിമതി ഒഴിവാക്കാമായിരുന്നുവെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസില്‍ പ്രതികളായവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്. ടു ജി ഇടപാടുമായി ബന്ധപ്പെട്ട് 2007 നവംബറിലാണ് പ്രധാനമന്ത്രി ടെലികോം മന്ത്രിക്ക് കത്തയച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക