Image

അണ്ണാ ഹസ്സാരെ അനുയായികള്‍ക്ക്‌ വീണ്ടും മര്‍ദ്ദനം

Published on 13 October, 2011
അണ്ണാ ഹസ്സാരെ അനുയായികള്‍ക്ക്‌ വീണ്ടും മര്‍ദ്ദനം
ന്യൂഡല്‍ഹി: അണ്ണാ ഹസ്സാരെയുടെ അനുയായികള്‍ക്ക്‌ നേരേ ഇന്നും ക്രൂര മര്‍ദ്ദനമുണ്ടായി. പട്യാല ഹൗസ്‌ കോടതിക്ക്‌ മുന്നില്‍ വെച്ചായിരുന്നു ഇന്നത്തെ മര്‍ദ്ദനം. ഇതിനു പിന്നില്‍ ഭഗത്‌ സിങ്‌ ക്രാന്തിസേനയിലെയോ ശ്രീറാം സേനയിലോ അംഗങ്ങളാണെന്ന്‌ കരുതുന്നു.

ഇന്നലെ മര്‍ദ്ദമേറ്റ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത്‌ ഭൂഷനെ മര്‍ദ്ദിച്ചവരെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു പോലീസ്‌ നോക്കിനില്‍ക്കെ അക്രമം. കോടതിയുടെ രണ്ടാംനമ്പര്‍ ഗേറ്റിന്‌ അണ്ണാ ഹസാരെ സംഘത്തിലെ കുറച്ചുപേര്‍ നിന്നിരുന്നു. ഇവര്‍ക്കുനേരെ മുദ്രാവാക്യം മുഴക്കിയെത്തിയ ചിലര്‍ അക്രമം അഴിച്ചുവിടുകയാണുണ്ടായത്‌.

കഴിഞ്ഞദിവസം സുപ്രീംകോടതിക്ക്‌ സമീപമുള്ള മുറിയില്‍ വെച്ചാണ്‌ പ്രശാന്ത്‌ ഭൂഷനെ മര്‍ദ്ദിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ തേജീന്ദര്‍ സിങ്‌, വിഷ്‌ണുഗുപ്‌ത, ഇന്ദര്‍ വര്‍മ്മ എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കശ്‌മീര്‍ വിഷയവുമായി ബന്ധപ്പെട്ട്‌ പ്രശാന്ത്‌ ഭൂഷന്‍ നടത്തിയ അഭിപ്രായപ്രകടനമാണ്‌ മര്‍ദ്ദിച്ചവരെ പ്രകോപിതരാക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക