Image

സിഡ്‌നി സെന്റ്‌ ക്രിസ്റ്റഫര്‍ കത്തോലിക്ക ദേവാലയത്തില്‍ അല്‍ഫോന്‍സാമ്മയുടെ ഓര്‍മതിരുനാള്‍

Published on 13 October, 2011
സിഡ്‌നി സെന്റ്‌ ക്രിസ്റ്റഫര്‍ കത്തോലിക്ക ദേവാലയത്തില്‍ അല്‍ഫോന്‍സാമ്മയുടെ ഓര്‍മതിരുനാള്‍
സിഡ്‌നി: സിഡ്‌നി മലയാളി കത്തോലിക്കാ കമ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ നാലാമത്‌ ഓര്‍മത്തിരുന്നാള്‍ ഒക്ടോബര്‍ 16 ന്‌ വൈകുന്നേരം നാലിന്‌ ഹോള്‍സ്‌ വര്‍ത്തി സെന്റ്‌ ക്രിസ്റ്റഫര്‍ കത്തോലിക്കാ ദേവാലയത്തില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ഈ വര്‍ഷവും ആഘോഷിക്കുന്നു.

വൈകുന്നേരം നാലിന്‌ വിശുദ്ധയുടെ അനുഗ്രഹങ്ങള്‍ക്കായുള്ള നൊവേന പ്രാര്‍ഥനയും തുടര്‍ന്ന്‌ റവ. ഫാ. ജയിസണ്‍ കുഴിയിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും പ്രദിക്ഷണം, ലദീഞ്ഞ്‌ എന്നിവയ്‌ക്കുശേഷം അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദിയായി നേര്‍ച്ചവിളമ്പും ഉണ്‌ടായിരിക്കും. റവ. ഫാ. ജോസഫ്‌ പടയാടനാണ്‌ തിരുനാള്‍ സന്ദേശം നല്‍കുക. കഴിഞ്ഞ നാലു വര്‍ഷമായി സിഡ്‌നിയിലെ മുന്ന്‌ കത്തോലിക്കാ സഭകളും സംയുക്തമായാണ്‌ തിരുനാള്‍ ആഘോഷിക്കുന്നത്‌.

റവ. ഫാ. അഗസ്റ്റിന്‍ തറപ്പേലിന്റെ നേതൃത്വത്തില്‍ സിഡ്‌നി മലയാളി കത്തോലിക്കാ കമ്യുണിറ്റിയുടെ പ്രവര്‍ത്തകര്‍ തിരുനാളിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക