Image

തിരക്കഥയൊരുക്കുന്നത്‌ പ്രണയ ചിത്രത്തിന്‌: ശ്വേത

Published on 14 September, 2013
തിരക്കഥയൊരുക്കുന്നത്‌ പ്രണയ ചിത്രത്തിന്‌: ശ്വേത
താന്‍ പ്രണയചിത്രങ്ങള്‍ക്ക്‌ തിരക്കഥയെഴുതുമെന്ന്‌ നടി ശ്വേത വ്യക്തമാക്കി. നടി ഒരു ത്രില്ലര്‍ സിനിമയ്‌ക്ക്‌ തിരക്കഥ ഒരുക്കുന്നു എന്ന്‌ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ ശരിയല്ലെന്ന്‌ ശ്വേത പറഞ്ഞു.

ഞാന്‍ വളരെ റൊമാന്റിക്കാണ്‌. അങ്ങനെയുള്ള ഞാന്‍ ഒരു ത്രില്ലര്‍ സിനിമയ്‌ക്ക്‌ എന്തിന്‌ തിരക്കഥ ഒരുക്കണം. ഞാന്‍ തിരക്കഥ എഴുതും. പക്ഷേ അത്‌ പ്രണയചിത്രങ്ങള്‍ക്ക്‌ മാത്രമായിരിക്കും ശ്വേത നിലപാട്‌ വ്യക്തമാക്കി.

നവാഗതനായ ഹാഷിം മരിക്കാര്‍ സംവിധാനം ചെയ്യുന്ന `കേള്‍വി' എന്ന ത്രില്ലര്‍ സിനിമയ്‌ക്കാണ്‌ ശ്വേത തിരക്കഥയൊരുക്കുന്നത്‌ എന്നായിരുന്നു റിപ്പോര്‍ട്ട്‌. മരിക്കാര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മനോജ്‌ കെ. ജയനാണ്‌ നായകന്‍. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങുന്ന സിനിമയില്‍ ശ്വേതയും അഭിനയിക്കുമെന്നും റിപ്പോര്‍ട്ട്‌ വന്നിരുന്നു.
തിരക്കഥയൊരുക്കുന്നത്‌ പ്രണയ ചിത്രത്തിന്‌: ശ്വേത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക